20 May Monday

അയോധ്യ തർക്ക ഭൂമി കേസ‌്; മധ്യസ്ഥ സമിതിയുടെ കാലാവധി ആഗസ്റ്റ് 15 വരെ സുപ്രീംകോടതി നീട്ടി

വെബ് ഡെസ്‌ക്‌Updated: Friday May 10, 2019

ന്യൂഡൽഹി> ആയോധ്യ തർക്ക ഭൂമി കേസ‌ിൽ മധ്യസ്ഥ സമിതിയുടെ കാലാവധി സുപ്രീംകോടതി നീട്ടി. ആഗസ്റ്റ് 15 വരെയാണ് കാലാവധി നീട്ടിയത്. കാലാവധി നീട്ടണമെന്ന സമിതി ആവശ്യം സുപ്രീംകോടതി അംഗീകരിച്ചാണ് ഭരണഘടന ബെഞ്ചിന്റെ ഉത്തരവ്.

ചർച്ചകൾക്ക് എട്ടാഴ്ചത്തെ സമയമാണ് സമിതിക്ക് നേരത്തെ നൽകിയിരുന്നത്. മധ്യസ്ഥ ചർച്ചയിൽ പുരോഗതി ഉണ്ടെന്ന് സമിതി അറിയിച്ചതായി ചീഫ് ജസ്റ്റിസ് അറിയിച്ചു. മുസ്ലിം സംഘടനകൾ മധ്യസ്ഥ ചർച്ചകൾക്ക് സമയം നീട്ടി നൽകുന്നതിനെ അനുകൂലിച്ചു. രേഖകളുടെ തർജ്ജിമ സംബന്ധിച്ച ഏതെങ്കിലും പരാതി ഉണ്ടെങ്കിൽ അത് രജിസ്ട്രി യെ അറിയിക്കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top