19 November Tuesday

അയോധ്യ:40 ദിവസം;ഏറ്റവും കൂടുതല്‍ ദിവസം വാദം കേട്ട രണ്ടാമത്തെ കേസ്

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019

ന്യൂഡൽഹി> അയോധ്യ-ബാബറി മസ്ജിദ് ഭൂമി തർക്ക കേസില്‍ സുപ്രീം കോടതി ഭരണഘടന ബെഞ്ചിലെ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായത് 2019 ഒക്ടോബര്‍ പതിനാറിനാണ് . കേസില്‍  40 ദിവസമാണ് വാദം കേട്ടത്. ഇതോടെ സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം വാദം കേട്ട രണ്ടാമത്തെ കേസായി അയോധ്യ കേസ് മാറി. കേശവാനന്ദ ഭാരതി കേസിലാണ് ഇതിന് മുമ്പ് സുപ്രീം കോടതി ഏറ്റവും കൂടുതല്‍ ദിവസം വാദം കേട്ടത്. 1972--73 വര്‍ഷങ്ങളിലായി 68 ദിവസമായിരുന്നു ഈ കേസില്‍ കോടതി വാദം കേട്ടത്.

ഒക്ടോബര്‍ 18 വരെ വാദം കേള്‍ക്കാമെന്നായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ പീന്നീട് ആ സമയം വെട്ടിക്കുറച്ച് ഒക്ടോബര്‍ 16-നകം തന്നെ വാദം കേള്‍ക്കുന്നത് അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. ദിവസവും രാവിലെ തുടങ്ങുന്ന വാദം കേള്‍ക്കല്‍ വൈകീട്ട് അഞ്ച് മണി വരെ തുടരുകയായിരുന്നു . . ആയിരക്കണക്കിന് രേഖകള്‍ ഉള്ള കേസില്‍ വിധിയെഴുത്ത് ഏറ്റവും ശ്രമകരമായ ദൗത്യമായിരിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി നേരത്തെ വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസിന് പുറമേ, ജഡ്ജിമാരായ എസ് എ ബോബ്ഡെ, ഡിവൈ ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍, എസ് എ നസീര്‍ എന്നിവരണ് കേസില്‍ വാദം കേട്ട ഭരണഘടനാ ബെഞ്ചിലെ മറ്റ് ജഡ്ജിമാര്‍.

ചീഫ് ജസ്റ്റില്‍ രഞ്ജന്‍ ഗോഗൊയി വിരമിക്കുന്ന നവംബര്‍ 17 ന് മുമ്പ് കേസില്‍ അന്തിമ വിധി പറയേണ്ടതുണ്ടായിരുന്നു..

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top