05 December Thursday

വിധി ജനങ്ങൾ സ്വീകരിച്ചു: പ്രധാനമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019

ന്യൂഡൽഹി> രാജ്യത്തിന്റെ നിയമചരിത്രത്തിലെ സുവർണ അധ്യായമാണ് അയോധ്യാ ഭൂമിതർക്കത്തിലെ വിധിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. വിധി പൂർണമനസ്സോടെ ജനങ്ങൾ സ്വീകരിച്ചത് ഐക്യത്തിന്റെ തെളിവാണ്‌. നവഇന്ത്യയിൽ വിദ്വേഷത്തിനും ഭയത്തിനും തിരസ്‌കാരത്തിനും സ്ഥാനമില്ല. ഇന്ത്യൻ ജനാധിപത്യം എത്ര ശക്തമാണെന്ന്‌ ഇപ്പോൾ ലോകത്തിന്‌ അറിയാമെന്നും മോഡി പറഞ്ഞു. സുപ്രീംകോടതിയുടെ സുപ്രധാന വിധിക്കുശേഷം രാജ്യത്തെ അഭിസംബോധനചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാ വിഭാഗങ്ങളുടെയും വാദഗതികൾ സുപ്രീംകോടതി ക്ഷമയോടെ പരിഗണിച്ചു. തുടർന്നാണ്‌ ഏകാഭിപ്രായത്തിലുള്ള വിധി പ്രഖ്യാപിച്ചത്‌. അയോധ്യാ കേസിൽ തുടർച്ചയായി വാദം കേൾക്കണമെന്നത് രാജ്യത്തിന്റെ മുഴുവൻ ആവശ്യമായിരുന്നു. അക്കാര്യം അംഗീകരിക്കപ്പെടുകയും പതിറ്റാണ്ടുകളായുള്ള തർക്കം അവസാനിപ്പിക്കാനുമായി.  നവംബർ ഒമ്പതിനാണ് ബെർലിൻ മതിൽ തകർന്നത്.

ഇന്ത്യക്കും പാകിസ്ഥാനുമിടയിലെ കർതാർപുർ ഇടനാഴി തുറന്നതും ഇന്നാണ്‌. അയോധ്യാ വിധിയും ഇന്നുതന്നെ വന്നു. ഇത്‌ ഒരുമയോടെ മുന്നോട്ടുപോകാനുള്ള സന്ദേശമാണ്‌ നൽകുന്നതെന്നും മോഡി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top