31 March Tuesday

അവിനാശി ബസ് അപകടം : തേങ്ങലോടെ ബംഗളൂരു മലയാളി സമൂഹം

വെബ് ഡെസ്‌ക്‌Updated: Friday Feb 21, 2020

ബംഗളൂരു > ദേശിയ പാതയിൽ  തിരുപ്പൂരിന്  സമീപം  ksrtc വോൾവോ ബസ്സും കണ്ടെയ്നർ ലോറിയും കൂട്ടിമുട്ടി 19 പേര് മരിച്ച സംഭവത്തിൽ  വിറങ്ങലിച്ച്‌ ബംഗളൂരു  മലയാളി  സമൂഹം . ദിനം പ്രതി  ആയിരക്കണക്കിന്  യാത്രക്കാരാണ്  ബാംഗ്ളൂർ -‐ കൊച്ചി  റൂട്ടിൽ സഞ്ചരിക്കുന്നത് . IT മേഖലയിൽ ജോലി ചെയ്യുന്നവർ  എല്ലാ ആഴ്ചകളിലും  നാട്ടിൽ പോയി വരുവാൻ ആശ്രയിക്കുന്നത്  പ്രധാനമായും  ബസ്സിനെയാണ് .

" ഉയർന്ന നിലവാരമുള്ള വോൾവോ ബസ്സിൽ പോലും യാത്ര സുരക്ഷിതമല്ല എന്നത് ഭീതിയുളവാക്കുന്നു . വോൾവോ ബസ്സുകൾക്ക് വേഗത നിയന്ത്രണവും , കണ്ടെയ്നർ ലോറികൾക്ക്  ഭാര നിയന്ത്രണവും    ഏർപ്പെടുത്തണം . ദേശിയ പാതയിലെ രാത്രികാല  യാത്ര സുരക്ഷ ഉറപ്പുവരുത്തുവാൻ  ബന്ധപ്പെട്ട  സർക്കാരുകൾ  അധികാരികളും , സർക്കാർ സംവിധാന ങ്ങളും  അടിയന്തിരമായി  വേണ്ടത് ചെയ്യണം " -  ബാംഗ്ലൂർ മലയാളി ഫ്രണ്ട് ചാരിറ്റബിൾ സൊസൈറ്റി  സെക്രട്ടറി  സുമോജ് മാത്യു ആവശ്യപ്പെട്ടു .

IT മേഖലയിൽ  ജോലി ചെയുന്ന  നിരവധി മലയാളികൾ എല്ലാ ആഴ്ചകളിലും  നാട്ടിൽ പോയി തിരികെ ബാംഗളൂരിൽ  വരുന്നവരാണ്. യുവ ജനങ്ങളാണ് ബസ്സ് യാത്രികരിൽ  കൂടുതൽ പേരും . ഏറ്റവും എളുപ്പത്തിൽ ലഭ്യവും സൗകര്യ പ്രദമായ  യാത്ര സംവിധാനം എന്ന നിലയിൽ ബസ്സിനെയാണ്  അവർ ആശ്രയിക്കുന്നത് .

അപകട വാർത്ത വന്നത് മുതൽ , പരസ്പരം   ഫോണിൽ ബന്ധപ്പെടാനുള്ള തിരക്കിലായിരുന്നു ബാംഗ്ലൂർ മലയാളികൾ . കേരളത്തിൽ നിന്നും നിരവധി ഫോൺ കാളുകൾ വന്നു .  തങ്ങളുടെ ബന്ധുക്കളോ , സുഹൃത്തുക്കളോ ആരും  അപകടത്തിൽ പെട്ടിട്ടില്ലല്ലോ  എന്ന അന്വേഷണം . ഓഫീസുകളിലും ബസ്സ് അപകടം ആയിരുന്നു ചർച്ച വിഷയം .  പ്രമുഖ മലയാളി സംഘടനകളും  വിഷയത്തിൽ  ഇടപെട്ടു . യാത്ര സുരക്ഷയാണ്  എല്ലായിടത്തും  ചർച്ച ആയതു.

ലക്ഷ കണക്കിന്  മലയാളികൾ  താമസിക്കുന്ന  ബാംഗളൂരിൽ നിന്നും കേരളത്തിലേക്കും  തിരിച്ചുമുള്ള  യാത്ര, വലിയ സുരക്ഷ ഭീഷണി ഉയർത്തുന്ന  സാഹചര്യത്തിൽ , യാത്രക്കാരുടെ  ജീവൻ  ഉറപ്പു വരുത്തുന്ന  നടപടികൾ  സർക്കാർ തലത്തിൽ  ഉണ്ടാകണം എന്നുള്ള ആവശ്യവും ശക്‌തമാണ്‌. 


പ്രധാന വാർത്തകൾ
 Top