30 May Saturday

ഓസ്ട്രേലിയയിലേക്ക് വീണ്ടും മനുഷ്യക്കടത്ത്‌; ലക്ഷ്യം ക്രിസ്‌മസ്‌ ദ്വീപ്‌

ഷിനോയ്‌ ചന്ദ്രൻUpdated: Friday Feb 22, 2019

മെൽബൺ >  ഇന്തോനേഷ്യയിലെ ജാവ ദ്വീപ് കേന്ദ്രീകരിച്ച് ഓസ്ട്രേലിയയിലേക്ക് മനുഷ്യക്കടത്ത് നടത്തുന്ന സംഘങ്ങൾ വീണ്ടും സജീവമാകുന്നതായി റിപ്പോർട്ടുകൾ. തെക്കൻ ജക്കാർത്തയിലെ സുലാവെസി (Sulavesi) എന്ന തീരദേശ മത്സ്യബന്ധന മേഖലയാണ് വീണ്ടും വാർത്തകളിൽ നിറയുന്നത് . ഇവിടെനിന്നും ഓസ്ട്രേലിയയിലെ ക്രിസ്‌മസ് ദ്വീപിലേക്ക് 320 കിലോമീറ്റർ മാത്രമാണ് ദൂരം. കൂടാതെ ചുരുങ്ങിയ വിലക്ക് -ഏകദേശം 15 ലക്ഷത്തിനു തുല്യമായ ഇന്ത്യൻ രൂപക്ക്- വലിയ പഴയ ബോട്ടുകളും ഇവിടെ നിന്ന് ലഭിക്കും. മനുഷ്യക്കടത്തിന് പഴയ മാർക്കറ്റ് ഇല്ലാത്തതും ഓസ്ട്രേലിയയിലെ കഠിനമായ അതിർത്തി സംരക്ഷണ നിയമങ്ങളും 4 ലക്ഷം മുതൽ 5 ലക്ഷം വരെ ഒരാൾക്ക് ചാർജ്ജ് ചെയ്യുന്ന നിലയിൽ നിന്ന് ഒരു ലക്ഷം വരെയായി കുറഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇന്തോനേഷ്യൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം ടെഗാൽ(Tegal) സിറിബോൺ (Cirebon) എന്നീ സ്ഥലങ്ങളാണ് മനുഷ്യക്കടത്ത് മാഫിയ ഇപ്പോൾ ലക്ഷ്യംവെയ്ക്കുന്നത്.ടെഗാൽ എന്നത് ഇന്തോനേഷ്യ യിലേക്ക് ഏറ്റവും കൂടുതൽ കള്ളക്കടത്ത് നടക്കുന്ന തുറമുഖങ്ങളിൽ ഒന്നാണ്. മനുഷ്യക്കടത്ത് കാർ സുരക്ഷിതമായ ബോട്ടുകൾ ഒരിക്കലും വാങ്ങാറില്ല . അവർക്ക് ഏറ്റവും കുറഞ്ഞ ചിലവിൽ അവിടെ നിന്ന് ആളുകളെ കയറ്റി വിടുക മാത്രമാണ് ആവശ്യം. ലക്ഷ്യത്തിലെത്തുമോ എന്നത് അവരുടെ പരിഗണനാവിഷയമല്ല. ഇന്തോനേഷ്യൻ രഹസ്യാന്വേഷണ ഏജൻസിയുടെ നിഗമനത്തിൽ നടക്കാൻ പോകുന്ന ഓസ്ട്രേലിയൻ പൊതുതിരഞ്ഞെടുപ്പ് അടുക്കുന്നതോടെ കുറേക്കാലമായി പൂട്ടിക്കിടക്കുന്ന ക്രിസ്മസ് ദ്വീപ് എന്ന എക്കാലത്തെയും പ്രസിദ്ധമായ ഡിറ്റൻഷൻ സെൻറർ വീണ്ടും തുറക്കുമെന്ന അഭ്യൂഹമാണ് പെട്ടെന്നുണ്ടായ മാറ്റങ്ങൾക്ക് പിറകിൽ. ഏതാനും മാസങ്ങൾക്ക് മുമ്പ് ഇങ്ങനെ കടക്കാൻ ശ്രമിച്ച ഒരു ബോട്ട് പെലാബുഹാൻ റാതു (Pelabuhan Ratu)തീരത്ത് പ്രതികൂല കാലാവസ്ഥയിൽ തകർന്നപ്പോൾ അതിലെ യാത്രക്കാർ പോലീസിനോട് പറഞ്ഞത് 75000 രൂപക്ക് തത്തുല്യമായ തുക മാത്രമാണ് ഓരോരുത്തരും കൊടുത്തത് എന്നാണ്

നേരത്തെ എറണാകുളം മുനമ്പം വഴിയുളള മനുഷ്യക്കടത്ത്‌ ഓസ്ട്രേലിയയുടെ നിയന്ത്രണത്തിലുളള ക്രിസ്‌മസ് ദ്വീപിലേക്കാണ് എന്ന്‌ സൂചനകളുണ്ടായിരുന്നു.

വലിയ എന്തോ വരാനുണ്ട് എന്നാണ് പൊതുസംസാരമെന്നു രഹസ്യാന്വേഷണ വിഭാഗം പറയുന്നു. അതായത് ക്രിസ്‌മസ് ദ്വീപ് വീണ്ടും തുറക്കുമെന്ന് തന്നെയാണ് മനുഷ്യ കടത്തുകാർ കരുതുന്നത്. 2007 -2014 കാലമായിരുന്നു മനുഷ്യക്കടത്തിന്റെ സുവർണ കാലഘട്ടം എന്നറിയപ്പെടുന്നത് . അമ്പതിനായിരത്തോളം ആളുകൾ ആസമയത്ത് ബോട്ടുകൾ വഴി ഓസ്ട്രേലിയ എത്തിയെന്നാണ് ഏകദേശ കണക്കുകൾ. ആയിരക്കണക്കിന് ആളുകൾ കടലിൽ കൊല്ലപ്പെട്ടുവെന്നും.. 2014 മുതൽ മനുഷ്യക്കടത്ത് ശൃംഖല നിശ്ചലമാണ് .പക്ഷേ ഏതുസമയത്തും പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കാൻ അവർ സജ്ജമാണ് എന്നാണ് പറയപ്പെടുന്നത് . വരാൻപോകുന്ന ഓസ്ട്രേലിയൻ തിരഞ്ഞെടുപ്പിലെ നിലപാടുകളെ ആശ്രയിച്ചിരിക്കും അവരുടെ കണക്കുകൂട്ടലുകളും തുടർന്നുള്ള സംഭവങ്ങളും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top