ഇരുതലമൂരിയെ വിൽക്കാൻ ശ്രമം; നാല് പേർ കസ്റ്റഡിയിൽ

താനെ > മുംബൈയിൽ ഇരുതലമൂരിയെ വിൽക്കാൻ ശ്രമിച്ച നാല് പേർ പൊലീസ് കസ്റ്റഡിയിൽ. അസിസ്റ്റൻറ് പൊലീസ് ഇൻസ്‌പെക്ടർ അമിത് ദിയോകറുടെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിലാണ് ചാക്കിൽ കെട്ടിയ നിലയിൽ അഞ്ച് കിലോഗ്രാം ഭാരമുള്ള ഇരുതലമൂരിയെ കണ്ടെത്തിയത്. നരസിംഹ സത്യമ ധോതി, ശിവ മല്ലേഷ് അഡാപ്, രവി വസന്ത് ഭോയർ, അരവിന്ദ് ഗുപ്ത എന്നിവരാണ് അറസ്റ്റിലായത്.
30 ലക്ഷംരൂപയ്ക്കാണ് ഇവർ ഇരുതലമൂരിയെ വിൽക്കാൻ ശ്രമിച്ചത്. വന്യജീവി സംരക്ഷണ നിയമ പ്രകാരമാണ് നാലുപേർക്കെതിരെയും കേസെടുത്തിരിക്കുന്നത്.
ഇരുതലമൂരി വീട്ടിൽ സൂക്ഷിച്ചാൽ ഭാഗ്യം വരുമെന്ന അന്ധവിശ്വാസം പ്രചരിപ്പിച്ചാണ് പ്രതികൾ പാമ്പിനെ വിൽക്കാൻ ശ്രമിച്ചെന്ന് പൊലീസ് പറഞ്ഞു.
0 comments