24 October Thursday

രാജസഥാനിൽ എസ്‌എഫ്‌ഐ പ്രവർത്തകർക്കുനേരെ പൊലീസ് അതിക്രമം

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2019

സികാർ >  രാജസ്ഥാനിലെ കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ അധികൃതർ കൃത്രിമം കാണിക്കാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ പൊലീസ്‌ ലാത്തിച്ചാർജ്‌. പാർടി ഓഫീസിനുള്ളിൽ കയറി പൊലീസ് പ്രവർത്തകരെ അക്രമിച്ചു. നിരവധി പേരെ അറസ്റ്റ്‌ ചെയ്‌തു. നിലവിലെ യൂണിയൻ തെരഞ്ഞെടുപ്പ്‌ ഫലങ്ങൾ പ്രകാരം സികാർ ജില്ലയിലെ നാലിൽ മൂന്ന് കോളേജുകളും എസ്എഫ്ഐ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചിട്ടുണ്ട്.

 സികാർ വനിതാ കോളേജിലെ വിദ്യാർഥി യൂണിയൻ മുൻ ജോ.സെക്രട്ടറിയെ പുരുഷ പൊലീസുകാർ മർദ്ദിച്ചതിൽ പ്രതിഷേധം ശക്തമായി.  വനിതാ കോളേജിലെ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ സംഘപരിവാർ അനുകൂലികളായ കോളേജ് അധികൃതർ തിരിമറി നടത്തിയതോടെ എസ്എഫ്ഐ ഒരു വോട്ടിന് പരാജയപ്പെട്ടിരുന്നു. തുടർന്ന് വീണ്ടും വോട്ടെണ്ണണമെന്നാവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചവർക്ക് നേരെയാണ് പൊലീസ് അതിക്രമമുണ്ടായത്. ഇരുപതിലധികം വിദ്യാർഥികൾക്ക്‌ അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്.

 രാജസ്ഥാനിൽ ആഗസ്ത് 25ന് നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ എസ്എഫ്ഐ വൻ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. സികാറിലെ പല കോളേജുകളിലും മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയിച്ചിരുന്നു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top