20 September Friday

ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന് ബിജെപി സ്ഥാനാര്‍ഥി പ്രജ്ഞാ സിംഗ് ഠാക്കൂര്‍

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019

ന്യൂഡല്‍ഹി> ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന് ബിജെപി നേതാവ് പ്രജ്ഞാ സിംഗ് ഠാക്കൂര്‍.  ഹിന്ദു തീവ്രവാദിയാണ് ഗോഡ്‌സെയെന്ന കമല്‍ഹാസന്റെ പരാമര്‍ശത്തിന് മറുപടിയായാണ് പ്രജ്ഞാ സിംഗ് ഠാക്കൂര്‍ ഇങ്ങനെ പറഞ്ഞത്.

ഗോഡ്‌സെയെ തീവ്രവാദി എന്ന് വിളിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കുമെന്നും പ്രജ്ഞാ സിംഗ്  പറഞ്ഞു.ഭോപ്പാലില്‍ നിന്നുമുള്ള ബിജെപി സ്ഥാനാര്‍ഥിയാണ് പ്രജ്ഞാ സിംഗ് താക്കൂര്‍

അരവാക്കുറിച്ചിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി നാഥുറാം ഗോഡ്സെയാണെന്ന് കമല്‍ ഹാസന്‍ പ്രസ്താവിച്ചത്.

 


പ്രധാന വാർത്തകൾ
 Top