18 June Tuesday

ആന്ധ്രയിൽ വൈഎസ്‌ആർ തരംഗം; ഒഡീഷയിൽ ബിജെഡി മുന്നിൽ

വെബ് ഡെസ്‌ക്‌Updated: Thursday May 23, 2019

ഭുവനേശ്വർ > ആന്ധ്രയില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നയിക്കുന്ന ടിഡിപിയെ മലര്‍ത്തിയടിച്ച് വൈ.എസ്. ആര്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ ആദ്യഘട്ട സൂചനകള്‍ ലഭിച്ച 162 സീറ്റുകളില്‍ 132 സീറ്റുകളിലും വൈ.എസ്.ആര്‍. കോണ്‍ഗ്രസ് വ്യക്തമായ മുന്നേറ്റം തുടരുന്നു. ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി. മുപ്പത് സീറ്റുകളിലാണ് മുന്നേറുന്നത്. 88 ആണ് ആന്ധ്രയില്‍ കേവലഭൂരിപക്ഷത്തിന് വേണ്ട മാന്ത്രികസംഖ്യ.

ഒഡീഷയിൽ മുഖ്യമന്ത്രി നവീൻ പടിനായിക്കിന്റെ ബിജെഡി 64 സീറ്റിൽ ലീഡ്‌ ചെയ്യുന്നുണ്ട്‌. ബിജെപി 19 ഉം, കോൺഗ്രസ്‌ ഏഴ്‌ സീറ്റിലും ലീഡ്‌ ചെയ്യുന്നു. 91 മണ്ഡലങ്ങളിലെ ലീഡ്‌ നിലയാണ്‌ പുറത്തുവന്നിട്ടുള്ളത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top