ന്യൂഡൽഹി > ഹിമാചലിൽ കോൺഗ്രസിന് കേവല ഭൂരിപക്ഷം ഉറപ്പായതോടെ തിരക്കിട്ട നീക്കങ്ങളുമായി ബിജെപി, കോൺഗ്രസ് ക്യാമ്പുകൾ. സ്വതന്ത്ര എംഎൽഎമാരെ പിടിക്കാനുള്ള നീക്കങ്ങൾ ബിജെപി ആരംഭിച്ചപ്പോൾ, ജയിച്ച എംഎൽഎമാരെ ജയ്പൂരിലെ റിസോർട്ടിലേക്ക് മാറ്റാനാണ് കോൺഗ്രസ് നീക്കം. ഭൂരിപക്ഷം നേടി അധികാരത്തിൽ എത്തിയ സംസ്ഥാനങ്ങളിലടക്കം എംഎൽഎമാർ ബിജെപിലേക്ക് ചേക്കേറിയ അനുഭവത്തിൽ കോൺഗ്രസിനിത് നിലനിൽപ്പിന്റെകൂടി പ്രശ്നമാണ്.
വിജയത്തിലേക്ക് നീങ്ങുന്ന കോണ്‍ഗ്രസ് വിമതന് ആശിഷ് ശര്‍മ്മ, സ്വതന്ത്രന്മാരായ കെ എല്‍ താക്കൂര്‍, ഹോഷിയാര്‍ സിംഗ് എന്നിവരെ ഒപ്പം നിര്‍ത്താനുള്ള നീക്കം ബിജെപി ആരംഭിച്ച് കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. മുഴുവന്‍ ഫലവും പൂര്‍ണമായി പുറത്ത് വരുന്നതിന് മുമ്പ് തന്നെ ജയിക്കുന്ന സ്ഥാനാര്‍ത്ഥികളെ രാജസ്ഥാനിലേക്ക് മാറ്റാനാണ് കോണ്‍ഗ്രസ് നീക്കം. എംഎല്‍എമാരെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഛത്തീസഗഢ് മുഖ്യമന്ത്രി ഭുപേഷ് ഭാഗലും മുതിര്‍ന്ന നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡയും തമ്മില്‍ ചര്‍ച്ച നടത്തിയതായാണ് വിവരം. വിജയിക്കുന്നവരെ ബസുകളില്‍ രാജസ്ഥാനിലേക്ക് മാറ്റാനാണ് നീക്കം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..