16 June Sunday

രാംഗഢ‌ിൽ കോൺഗ്രസിനും ജിന്ധിൽ ബിജെപിക്കും ജയം

വെബ് ഡെസ്‌ക്‌Updated: Friday Feb 1, 2019

ന്യൂഡൽഹി > രാജസ്ഥാനിലെ രാംഗഢ‌് മണ്ഡലത്തിൽ കോൺഗ്രസിനും  ഹരിയാനയിലെ ജിന്ധ‌് മണ്ഡലത്തിൽ ബിജെപിക്കും നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ജയം. രാംഗഢ‌ിൽ കോൺഗ്രസ‌് സ്ഥാനാർഥി ഷാഫിയ സുബൈർ 12,228 വോട്ടിന്റെയും ജിന്ധ‌ിൽ ബിജെപി സ്ഥാനാർഥി കൃഷ‌്ണ ലാൽ മിദ്ദ 12,935 വോട്ടിന്റെയും ഭൂരിപക്ഷത്തിൽ ജയിച്ചു.

ജിന്ധിൽ  ചതുഷ‌്ക്കോണ മത്സരത്തിൽ കോൺഗ്രസ‌് മൂന്നാം സ്ഥാനത്ത‌് ഒതുങ്ങി. കോൺഗ്രസിന്റെ ദേശീയ വക്താവ‌് രൺദീപ‌് സിങ‌് സുർജെവാലയാണ‌് പരാജയപ്പെട്ടത‌്. ആദ്യമായാണ‌് ജിന്ധിൽ ബിജെപി ജയിച്ചത‌്. രാജസ്ഥാൻ നിയമസഭയിൽ കോൺഗ്രസ‌ിന‌് 100 സീറ്റായി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top