25 August Sunday

വിദേശിയെന്ന് മുദ്രകുത്തപ്പെട്ട് അസമില്‍ അറസ്റ്റിലായ വിമുക്തഭടന്‍ ജാമ്യത്തിലിറങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Jun 10, 2019

ദിസ‌്പുർ> ദേശീയപൗരത്വ രജിസ‌്റ്ററില്‍ (എൻആർസി) പേരില്ലാത്തതിനാല്‍ ഇന്ത്യന്‍ പൗരനല്ലെന്ന് മുദ്രകുത്തപ്പെട്ട് അസമില്‍ അറസ്റ്റിലായ  കാര്‍‌​ഗില്‍ യുദ്ധവീരൻ മുൻ സുബേദാർ മുഹമദ‌് സനാവുള്ള ജാമ്യത്തിലിറങ്ങി. മോചിപ്പിക്കാന്‍ ഗുവാഹത്തി ഹൈക്കോടതി ഉത്തരവിട്ട‌് 24 മണിക്കൂറിന‌് ശേഷമാണ‌് സനാവുള്ള പുറത്തിറങ്ങിയത‌്. മുപ്പത് വര്‍ഷം സൈനികസേവനം നടത്തിയ തനിക്ക് അവസാനം ലഭിച്ചതെന്താണ്. ഞാൻ ഇന്ത്യക്കാരനാണ്, വിദേശിയെന്ന് മുദ്രകുത്തുമെന്ന‌് ഒരിക്കല്‍ പോലും കരുതിയിരുന്നില്ല. ഇത് വലിയ ദുഃഖമുണ്ടാക്കി. എന്നാല്‍, ഈ കേസ് എന്റെ കണ്ണ് തുറപ്പിച്ചെന്ന‌് പുറത്തിറങ്ങിയ അദ്ദേഹം മാധ്യമപ്രവർത്തകരോട‌് പറഞ്ഞു.

വിദേശികളെന്ന‌് മുദ്രകുത്തപ്പെട്ട ഏകദേശം 240 പേർ ജയിലിലുണ്ടെന്നും വൃത്തിഹീനമായ ചുറ്റുപാടാണ‌് അവിടെയെന്നും സനാഹുള്ള പറഞ്ഞു. അവിടെ കഴിയുന്നവർക്ക‌് തങ്ങളുടെ കേസ‌് നടത്താനുള്ള പണമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1987 മുതൽ 2017 വരെ ഇന്ത്യൻ സൈന്യത്തിൽ സേവനം അനുഷ‌്ഠിച്ച മുഹമദ‌് സനാവുള്ള സുബൈദാറായാണ‌് വിരമിച്ചത‌്. കാംരൂപ‌് ജില്ലയ‌്ക്ക‌് പുറത്തുപോകരുതെന്നും ബയോമെട്രിക‌് വിവരങ്ങൾ കൈമാറണമെന്നും ഉൾപ്പടെയുള്ള വ്യവസ്ഥകൾ സഹിതമാണ‌് ജാമ്യം നൽകിയത‌്.


പ്രധാന വാർത്തകൾ
 Top