16 August Sunday

അസമിൽ ആർഎസ്‌എസ്‌, ബിജെപി ഓഫീസുകൾ കത്തിച്ചു; പ്രതിഷേധം പടരുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Dec 12, 2019

ഗുവാഹത്തി > പൗരത്വ ഭേദഗതി ബില്ലിന് രാജ്യസഭ അംഗീകാരം നല്‍കിയതോടെ രാജ്യത്തൊട്ടാകെ പ്രതിഷേധം കത്തുകയാണ്. ദേശീയ പൗരത്വ രജിസ്റ്റര്‍ ആദ്യഘട്ടത്തില്‍ നടപ്പാക്കുന്ന അസമിലാണ് പ്രതിഷേധം തെരുവുകളില്‍ നിന്ന് തെരുവുകളിലേക്ക് പടര്‍ന്നുപിടിക്കുന്നത്. പൌരത്വ ഭേദഗതി ബില്‍ പാസാക്കിയതിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട അക്രമത്തില്‍ അസമില്‍ മൂന്ന് ആര്‍എസ്എസ് ആക്രമിക്കപ്പെട്ടു. ദില്‍ബ്രുഗയില്‍ ആര്‍എസ്എസ് ജില്ലാ ഓഫീസിന് പ്രതിഷേധക്കാര്‍ ഇന്നലെ രാത്രി തീയിട്ടപ്പോള്‍ തേജ്പൂര്‍, സദിയ എന്നിവിടങ്ങളില്‍ ആര്‍എസ്എസ് ഓഫീസുകള്‍ അടിച്ചുതകര്‍ത്തു.

ബിജെപി ഓഫീസുകള്‍ക്കും പൊലീസിനും നേരെ വ്യാപക ആക്രമണമാണ് നടക്കുന്നത്. ഇന്നലെ രാത്രി കേന്ദ്രമന്ത്രിയുടെ വസതിക്ക് നേരെയും ആക്രമണം നടന്നിരുന്നു. അസമിലെ പ്രതിഷേധാഗ്നിയുടെ തീവ്രത മറച്ചുപിടിക്കാന്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചെങ്കിലും അതൊന്നും കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യത്തിന് മതിയാകുന്നവയല്ല. രണ്ട്‌ ദിവസംകൂടി ഇന്റർനെറ്റ്‌ ബന്ധം വിച്ഛേദിക്കാൻ തീരുമാനിച്ചിട്ടുണ്ട്‌. ഏറ്റവുമൊടുവില്‍ തേസ്പൂരില്‍ ആര്‍എസ്എസ് ഓഫീസിന് നേരെയാണ് പ്രക്ഷോഭകാരികള്‍ ആക്രമണം നടത്തിയത്. കരിങ്കൊടി നാട്ടിയാണ് പ്രതിഷേധം തുടങ്ങിയത്. അര്‍ധ സൈനിക വിഭാഗം പ്രതിഷേധക്കാരെ അടിച്ചൊതുക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് വാഹനത്തിന് തീയിട്ടായിരുന്നു പ്രതികരണം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top