20 September Friday

അസം പൗരത്വപട്ടികു; ട്രിബ്യൂണലുകൾ ഏകപക്ഷീയം: സുപ്രീംകോടതി മുൻ ജഡ്‌ജി

സ്വന്തം ലേഖകൻUpdated: Wednesday Sep 11, 2019

ന്യൂഡൽഹി > അസമിൽ ദേശീയ പൗരത്വപട്ടികയിൽനിന്ന്‌ ഒഴിവാക്കപ്പെട്ടവരുടെ പരാതികൾ പരിഗണിക്കേണ്ട ട്രിബ്യൂണലുകൾ തികച്ചും ഏകപക്ഷീയമായാണ്‌ പ്രവർത്തിക്കുന്നതെന്ന്‌ സുപ്രീംകോടതി മുൻ ജഡ്‌ജി മദൻ ബി ലോക്കുർ. പരാതികൾ തൃപ്‌തികരമായി പരിഹരിക്കേണ്ട ട്രിബ്യൂണലുകൾ പ്രവർത്തിക്കുന്ന രീതി ഏറെ ആശങ്കപ്പെടുത്തുന്നതായി മദൻ ബി ലോക്കുർ പറഞ്ഞു. അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതിനു പിന്നാലെയുള്ള പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ഡൽഹിയിൽ ചേർന്ന ശിൽപ്പശാലയിൽ സംസാരിക്കുകയായിരുന്നു മദൻ ബി ലോക്കുർ.

ഇത്തരം  ട്രിബ്യൂണലുകൾ കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണ്‌ പ്രവർത്തിക്കേണ്ടത്‌. നിരവധി ട്രിബ്യൂണലുകൾ നിലവിലുണ്ടെങ്കിലും കൃത്യമായ നടപടിക്രമങ്ങൾ നിലവിലില്ല. ഒാരോ ട്രിബ്യൂണലും ഒാരോ രീതിയാണ്‌ അവലംബിക്കുന്നത്‌. 100 ട്രിബ്യൂണലുകൾക്ക്‌ 100 നടപടിക്രമം ഉണ്ടായാൽ ആശയക്കുഴപ്പമാകും. സമാനമായ ആവശ്യം ഉന്നയിച്ച്‌ രണ്ട്‌ ട്രിബ്യൂണലുകളെ സമീപിക്കുന്നവർക്ക്‌ രണ്ട്‌ വിധി ലഭിക്കുന്നത്‌ പ്രശ്‌നങ്ങൾക്ക്‌ വഴിയൊരുക്കും. അന്തിമപട്ടികയിൽ പേരില്ലാത്തവരെ ഉടൻ പിടിച്ച്‌ തടവിലിടുന്ന പ്രവണത ശരിയല്ലെന്നും മദൻ ബി ലോക്കുർ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top