18 October Friday

അസം സർക്കാർ സുപ്രീംകോടതിയെ സമീപിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2019

ഗുവാഹത്തി
ബംഗ്ലാദേശ്‌ അതിർത്തിയിലെ ചില ജില്ലകളിലെയും മറ്റ്‌ ചില ജില്ലകളിലെയും പൗരത്വപട്ടിക പുഃനപരിശോധിക്കണമെന്നാവശ്യപ്പെട്ട്‌ അസം സർക്കാർ സുപ്രീംകോടതിയെ സമീപിക്കും. പട്ടികയിൽ നിന്ന്‌ പുറത്തായ 19 ലക്ഷം പേരുടെ അവകാശം സംരക്ഷിക്കാനായാണ്‌ സർക്കാർ നീക്കം. പട്ടികയിലെ അപാകതകൾ പരിഹരിക്കുന്നതിനായിട്ടാണ്‌ പുഃനപരിശോധന ആവശ്യപ്പെടുന്നത്‌. അതിർത്തി ജില്ലകളിൽ 20 ശതമാനവും മറ്റിടങ്ങളിൽ 10 ശതമാനവുമാണ്‌ അപാകതകൾ കണ്ടെത്തിയത്‌.

ആദ്യം നൽകിയ അപേക്ഷ സുപ്രീംകോടതി നിരസിച്ചിരുന്നു. അതിനാൽ വീണ്ടും സർക്കാർ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്‌. പട്ടികയിൽ നിന്ന്‌ ഒഴിവാക്കപ്പെട്ടവർക്ക്‌ നിയമത്തിന്റെ എല്ലാ സഹായവും ലഭിക്കുമെന്ന്‌ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top