17 January Sunday

‌ലവാസയെ പുകച്ച്‌ ചാടിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Nov 16, 2020


ന്യൂഡൽഹി
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമിത്‌ ഷായും തെരഞ്ഞെടുപ്പ്‌ പെരുമാറ്റചട്ടലംഘനം നടത്തിയെന്ന പരാതികളിൽ അവർക്ക്‌ ക്ലീൻചിറ്റ്‌ നൽകണമെന്ന്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ ഭൂരിപക്ഷ നിലപാടെടുത്തപ്പോൾ ‌കമീഷണറായിരുന്ന അശോക്‌ ലവാസ യോജിച്ചില്ല. വിയോജിപ്പ്‌ രേഖപ്പെടുത്തുമെന്നും കമീഷൻ യോഗങ്ങളിൽ പങ്കെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

ഇതിനു പിന്നാലെ ആദായനികുതിവകുപ്പ്‌ ലവാസയുടെ ഭാര്യ നോവൽ  ഗുരുഗ്രാമിലെ അപ്പാർട്ട്‌മെന്റ്‌ വിറ്റപ്പോൾ സ്റ്റാമ്പ്‌ഡ്യൂട്ടി അടച്ചില്ലെന്ന്‌ ആരോപിച്ച്‌ അന്വേഷണമായി. വേട്ടയാടൽ തുടർന്നതോടെ മനംമടുത്ത ‌ലവാസ രാജിവച്ച്‌ ഏഷ്യൻ ഡെവലപ്‌മെന്റ്‌ ബാങ്ക്‌ (എഡിബി) വൈസ്‌ പ്രസിഡന്റ്‌ പദവി ഏറ്റെടുത്തു. സീനിയോറിറ്റി പ്രകാരം  മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണറാകേണ്ടതായിരുന്നു അദ്ദേഹം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top