01 April Saturday

ബലാത്സംഗ കേസില്‍ അസാറാം ബാപ്പുവിന് ജീവപര്യന്തം തടവ് ശിക്ഷ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023

തിരുവനന്തപുരം> ബലാല്‍സംഗ കേസില്‍ വിവാദ സന്യാസി അസാറാം ബാപ്പുവിന് ജീവപര്യന്തം തടവ് ശിക്ഷ. ഗാന്ധിനഗര്‍ കോടതിയാണ് ബാപ്പുവിന്റെ ശിക്ഷ വിധിച്ചത്. സൂറത്ത് സ്വദേശിനിയായ ശിഷ്യയെ മൊട്ടേരയിലെ ആശ്രമത്തില്‍ പത്ത് വര്‍ഷം മുന്‍പ് തുടര്‍ച്ചയായി പീഡിപ്പിച്ച കേസിലാണ് ശിക്ഷ.

 മധ്യപ്രദേശിലെ ആശ്രമത്തില്‍ താമസിച്ച് പഠിക്കുകയായിരുന്ന പെണ്‍കുട്ടിയെ പഠനത്തില്‍ ഒഴപ്പിയെന്നും ഭൂതബാധയുണ്ടെന്നും പറഞ്ഞാണ് ജോഥ്പൂരിലെ ആശ്രമത്തിലേക്ക് വിളിച്ച് വരുത്തിയാണ് നിരന്തരം പീഡനത്തിന് ഇരയാക്കിയത്.അസാറാം ബാപ്പുവിന്റെ അനുയായികളായ നാല് പേരും കേസില്‍ പ്രതികളാണ്.

 പോക്‌സോ വകുപ്പുകളില്‍ ഉള്‍പ്പടെയാണ് അസാറാം ബാപ്പുവിനെതിരെ പൊലീസ് കേസ് ചുമത്തിയിരിക്കുന്നത്. പ്രധാനസാക്ഷികളായ മൂന്ന് പേര്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടിരുന്നു. 2013 ലാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. സെക്ഷന്‍ 376 (സി), 377 എന്നീ വകുപ്പുകള്‍ പ്രകാരമാണ് അസാറാം ബാപ്പുവിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

നിലവില്‍ മറ്റൊരു പീഡനക്കേസില്‍ ജോധ്പൂര്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചുവരികയാണ് അസാറാം ബാപ്പു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top