21 May Saturday

സത്യേന്ദർ ജയിനെ അറസ്‌റ്റുചെയ്യാൻ ഇഡി നീക്കമെന്ന്‌ കെജ്‌രിവാൾ

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022

image credit arvind kejriwal twitter


ന്യൂഡൽഹി  
പഞ്ചാബ്‌ തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജയിനെ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ (ഇഡി) അറസ്‌റ്റുചെയ്തേക്കുമെന്ന്‌ വിവരം ലഭിച്ചതായി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ. ഫെബ്രുവരി ഇരുപതിനാണ്‌ പഞ്ചാബിൽ വോട്ടെടുപ്പ്‌. ലഭിച്ച വിവരമനുസരിച്ച്‌ അതിനുമുമ്പ്‌ അറസ്‌റ്റുണ്ടായേക്കുമെന്ന്‌ കെജ്‌രിവാൾ പറഞ്ഞു.

നേരത്തേ ജയിനിന്റെ വസതിയിൽ ഇഡി റെയ്‌ഡു നടത്തിയെങ്കിലും ഒന്നും കിട്ടിയില്ല. എഎപി നേതാക്കളും പ്രവർത്തകരും ഒരു തെറ്റും ചെയ്‌തിട്ടില്ല. അതുകൊണ്ട്‌ കേന്ദ്ര ഏജൻസികളെ ഭയക്കുന്നില്ല, സ്വാഗതംചെയ്യുന്നു. തെരഞ്ഞെടുപ്പ്‌ അടുത്തതോടെ അവർ സജീവമാവുകയാണ്‌. എല്ലാ ഏജൻസികളെയും അയക്കട്ടെ. ജയിനിന്റെ അടുത്തേക്ക്‌ മാത്രമല്ല. തന്റെയും മനീഷ്‌ സിസോദിയയുടെയും ഭഗ്‌വന്ത്‌ മാനിന്റെയുമെല്ലാം അടുത്തേക്ക്‌ അയക്കട്ടെ. ചിരിച്ചുകൊണ്ട്‌ സ്വാഗതംചെയ്യും. അതല്ലാതെ പഞ്ചാബ്‌  മുഖ്യമന്ത്രി ചന്നിജിയെപ്പോലെ കരയില്ല. എഎപി നേതാക്കൾ തെറ്റുചെയ്‌തിട്ടില്ല. അതുകൊണ്ട്‌ ഭയവുമില്ല–- കെജ്‌രിവാൾ പറഞ്ഞു.

പഞ്ചാബ്‌ മുഖ്യമന്ത്രി ചരൺജിത്ത്‌ സിങ്‌ ചന്നിയുടെ അനന്തിരവൻ ഭൂപീന്ദർ സിങ്‌ ഹണിയുടെ വസതിയിൽ ഇഡി റെയ്‌ഡു നടത്തി കോടിക്കണക്കിന്‌ രൂപയുടെ അനധികൃത സ്വത്തുസമ്പാദ്യം പിടിച്ചെടുത്തിരുന്നു. മണൽ ഖനന കേസിൽ ഉൾപ്പെട്ടയാളാണ്‌ ഭൂപീന്ദർ സിങ്‌. എന്നാൽ തട്ടിപ്പുമായി ബന്ധമില്ലെന്നാണ്‌ ചന്നിയുടെ അവകാശവാദം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top