26 June Wednesday

അരുണാചലിൽ നാഗാ ഭീകരരുടെ ആക്രമണം; എംഎല്‍എ അടക്കം 11 പേര്‍ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday May 22, 2019

ഇറ്റാനഗര്‍ > അരുണാചല്‍ പ്രദേശില്‍ എംഎല്‍എയും മകനുമടക്കം 11 പേരെ വെടിവച്ചുകൊന്നു. രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റു. ടിരാപ് ജില്ലയിലെ ബോഗപാനിയിലാണ് എന്‍എസ്‌സിഎന്‍ (ഐഎം) ഭീകരവാദികൾ ആക്രമണം നടത്തിയതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

കോണ്‍റാഡ് സാങ്മയുടെ നാഷണൽ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) എംഎല്‍എയായ ടിരോങ് അബോയാണ് കൊല്ലപ്പെട്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം സംസ്ഥാനത്തു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ ഖോൻസ വെസ്റ്റ് മണ്ഡലം സ്ഥാനാര്‍ഥി കൂടിയാണ് അബോ.


പ്രധാന വാർത്തകൾ
 Top