18 November Monday

ജെയ്‌റ്റ്‌ലി വിഭിന്നമേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചു: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2019

തിരുവനന്തപുരം > വിഭിന്നമേഖലകളിൽ പ്രാഗത്ഭ്യം തെളിയിക്കുകയും ഭരണരംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത നേതാവായിരുന്നു അരുൺ ജെയ്‌റ്റ്‌‌ലിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നിയമപാണ്ഡിത്യം പാർലമെന്ററി പ്രവർത്തനത്തിൽ തിളങ്ങാൻ അദ്ദേഹത്തിന് സഹായമായി. രാഷ്ട്രീയ,- സാമ്പത്തിക കാര്യങ്ങൾ അപഗ്രഥിക്കുന്നതിൽ അദ്ദേഹത്തിന് അസാധാരണമായ പാടവമുണ്ടായിരുന്നു.

ബിജെപി രാഷ്ട്രീയത്തിലെ വേറിട്ട മുഖമായിരുന്നു ജെയ്‌റ്റ്‌‌ലി. താൻ മുഖ്യമന്ത്രിയായശേഷം ആദ്യം കണ്ട കേന്ദ്ര മന്ത്രിമാരിൽ ഒരാൾ അന്ന് ധനമന്ത്രിയായിരുന്ന ജെയ്‌റ്റ്‌‌ലിയായിരുന്നു. കേരളത്തിന്റെ സവിശേഷതകളെക്കുറിച്ച് അദ്ദേഹത്തിന് നല്ല ധാരണയുണ്ടായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top