14 October Monday

എഎഫ്എംഎസിന്റെ ആദ്യ വനിത ഡയറക്ടർ ജനറലായി ഡോ. ആരതി സരിൻ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024

photo credit: facebook

ന്യൂഡൽഹി > ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസ് (എഎഫ്എംഎസ്) ആദ്യ വനിത ഡയറക്ടർ ജനറലായി വൈസ് അഡ്മിറൽ ഡോ. ആരതി സരിൻ.

പുണെ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളജിലെ പൂർവ വിദ്യാർഥിയാണ്‌ ആരതി. 1985ലാണ് സേനയുടെ മെഡിക്കൽ വിഭാഗത്തിന്റെ ഭാഗമായത്. 38 വർഷത്തെ കരിയറിൽ, ഫ്ലാഗ് ഓഫീസർ  റേഡിയേഷൻ ഓങ്കോളജി ഹെഡ്‌, ആർമി ഹോസ്പിറ്റൽ (ആർ&ആർ), കമാൻഡ് ഹോസ്പിറ്റൽ (സതേൺ കമാൻഡ്)/എഎഫ്എംസി പൂനെ, കമാൻഡിംഗ് ഓഫീസർ, ഐഎൻഎച്ച്എസ് അശ്വിനി,  എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിച്ചു.

കൊൽക്കത്ത ആർജികർ ആശുപത്രിയിൽ വനിതാ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ടതിനെത്തുടർന്ന് ആരോഗ്യപ്രവർത്തകർക്ക്‌ സുരക്ഷിതമായ തൊഴിൽ സാഹചര്യം ഉറപ്പാക്കാൻ സുപ്രീം കോടതി നിയമിച്ച കർമസമിതിയുടെ അധ്യക്ഷയായിരുന്നു ആരതി സരിൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top