17 June Monday

‘ഷെയിം ഓൺ ആന്റിനാഷണൽസ‌്’: അർണബ‌് ഗോസ്വാമി ടെണ്ടുൽക്കറെ അധിക്ഷേപിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Feb 23, 2019

ന്യൂഡൽഹി
ക്രിക്കറ്റ‌് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറെ അധിക്ഷേപിച്ച‌് അർണാബ‌് ഗോസ്വാമി. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ പാകിസ്ഥാനുമായുള്ള ലോകകപ്പിൽനിന്ന‌് പിന്മാറരുതെന്ന‌് സച്ചിൻ ആവശ്യപ്പെട്ടതിന്റെ പേരിലാണ‌് അധിക്ഷേപം. 
ഇതിനെത്തുടർന്ന‌് ‘ഷെയിം ഓൺ ആന്റിനാഷണൽസ‌്’ എന്ന ഹാഷ‌്ടാഗോടെയാണ‌് ഗോസ്വാമി സച്ചിനെതിരെ ചാനൽ ചർച്ചയിൽ പ്രതിലോമകരമായ ആരോപണങ്ങൾ ഉന്നയിച്ചത‌്.

‘‘ ഞാൻ ഒരു ദൈവത്തിലും വിശ്വസിക്കുന്നില്ല. സച്ചിൻ ടെണ്ടുൽക്കർ നൂറുശതമാനം തെറ്റാണ‌്. സച്ചിൻ ടെണ്ടുൽക്കറിന‌് എന്തെങ്കിലും വിവരമുണ്ടായിരുന്നെങ്കിൽ അദ്ദേഹമായിരിക്കണം പാകിസ്ഥാനെതിരെ കളിക്കില്ലെന്ന‌് ആദ്യം പ്രതികരിക്കേണ്ടിയിരുന്നത‌്. ഗവാസ‌്ക്കറായിരിക്കണം രണ്ടാമത‌്  അതേറ്റ‌് പറയേണ്ടത‌്. ഇവർ പറയുന്നത‌് നമുക്ക‌് കളി ജയിച്ച‌് രണ്ടു പോയിന്റ‌് വാങ്ങണമെന്നാണ‌്. രണ്ടുപേരും ശുദ്ധ മണ്ടത്തരമാണ‌് പറയുന്നത‌്. ഞാൻ പറയുന്നു നമ്മൾക്ക‌് രണ്ട‌് പോയിന്റ‌് വേണ്ട‌. നമുക്ക‌് വേണ്ടത‌് പ്രതികാരമാണ‌്. സച്ചിൻ തെണ്ടുൽക്കർ അയാളുടെ രണ്ടു പോയിന്റ‌് എടുത്ത‌് ചവറ്റു കുട്ടയിലിടട്ടെ’’.

ഈ രാജ്യത്ത‌് രണ്ടു തരത്തിലുള്ള ആളുകളെ ഉള്ളൂ ഒന്ന‌് ഇന്ത്യക്കൊപ്പം നിൽക്കുന്നവരും രണ്ടാമത‌് ഇന്ത്യക്കെതിരെ നിൽക്കുന്നവരും. ഇതിനു നടുവിൽ നിൽക്കാനാർക്കും കഴിയില്ല. അങ്ങനെ നിൽക്കുന്നവർ രാജ്യദ്രോഹികളായിരിക്കും. ടെണ്ടുൽക്കറിനേയും സുനിൽ ഗവാസ‌്ക്കറിനേയും രാജ്യദ്രോഹികളെന്നു വിളിച്ച നിങ്ങളെക്കുറിച്ചോർത്ത‌് നാണം തോന്നുന്നെന്നു പറഞ്ഞ‌് സുധീന്ദ്ര കുൽക്കർണി ചർച്ചയിൽനിന്ന‌് ഇറങ്ങിപ്പോയി.
ഈ ചോദ്യത്തിന‌് മറുപപടി പുൽവാമ ആക്രമണം നടന്ന സമയത്ത‌് പരസ്യചിത്രത്തിലഭിനയിച്ച നിങ്ങളുടെ മുതലാളിയായ മോഡിയോട‌് ചോദിക്കൂ എന്നുപറഞ്ഞ‌് മുൻ ആംആദ‌്മി നേതാവ‌് അഷുതോഷും ചർച്ചയിൽനിന്ന‌് ഇറങ്ങിപ്പോയി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top