12 September Thursday

ലഡാക്കിൽ വീണ്ടും സൈനിക വാഹനം അപകടത്തിൽപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2024

ശ്രീന​ഗർ> ലഡാക്കിൽ സൈനികർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ലഡാക്കിലെ ന്യോമയിൽ വെച്ച്‌ കരസേനയുടെ വാഹനമാണ്‌ അപകടത്തിൽപ്പെട്ടത്. ഞായറാഴ്‌ച ഉച്ചയോടെയായിരുന്നു സംഭവം. 14 സൈനികരുമായി  പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും പരിക്കുകളില്ല. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. മുമ്പും ലഡാക്കിൽ സൈനികർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടിരുന്നു. പരീശീലനത്തിനിടെയാണ് സൈനിക വാഹനവും ടാങ്കറും അപകടത്തിൽപ്പെട്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top