21 September Saturday

സൈനിക പെൻഷന്‌ നികുതി ചുമത്താൻ നിർദേശം; അംഗഭംഗം വന്നവരോടും വിവേചനം

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2019

ന്യൂഡൽഹി > അംഗഭംഗമുണ്ടായ സൈനികരുടെ പെൻഷന്‌ നികുതി ചുമത്താൻ നിർദേശം. യുദ്ധത്തിൽ അംഗവൈകല്യം ബാധിച്ചവരൊഴികെ എല്ലാ പെൻഷനുകൾക്കും നികുതി ചുമത്താനുള്ള നിർദേശം സൈനിക ആസ്ഥാനത്തുനിന്നാണ്‌ മുന്നോട്ടുവച്ചത്‌. നിലവിൽ സൈനികരുടെ സർവീസ്‌ പെൻഷനും അംഗവൈകല്യ പെൻഷനും നികുതിയില്ല.
പെൻഷന്‌ നികുതി ചുമത്താൻ നേരത്തെ ധനമന്ത്രാലയം തീരുമാനിച്ചിരുന്നു. വിരമിച്ച സൈനികരിൽനിന്ന്‌ കടുത്ത പ്രതിഷേധമുയർന്നതോടെ പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിങ് സേനാ തലവന്മാരുടെ അഭിപ്രായം തേടി. ഇതേത്തുടർന്ന്‌ നാവിക വ്യോമ സേനകൾക്ക്‌ കരസേനാ ആസ്ഥാനുത്തുനിന്ന്‌ പുതിയ നിർദേശം കൈമാറി.

വിരമിച്ച സൈനികരുടെ പങ്കാളിത്ത ആരോഗ്യപദ്ധതിയുടെ  പ്രീമിയം വൈകല്യത്തിന്റെ ശതമാനം അടിസ്ഥാനമാക്കി  കണക്കാക്കണമെന്നും നിർദേശമുണ്ട്‌. ഇരുപത്‌ ശതമാനം വൈകല്യമുള്ളവരെയാണ്‌ നിലവിൽ പെൻഷൻ നൽകാൻ പരിഗണിക്കുന്നത്‌. ഇത് 30 ശതമാനമായി ഉയർത്താനും നിർദേശമുണ്ട്‌. നിർദേശത്തോടെ നാവിക, വ്യോമസേനാ തലവന്മാർ വിയോജിച്ചതായി മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top