06 October Sunday

ബിഎസ്‌പി നേതാവിന്റെ കൊലപാതകം; ​ഗുണ്ടാ നേതാവിന്റെ ഭാര്യ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2024

ചെന്നൈ > ബിഎസ്‌പി നേതാവ് ആംസ്ട്രോങ്ങിന്റെ കൊലപാതകത്തിൽ ​ഗുണ്ടാ നേതാവ് ആർക്കോട്ട് സുരേഷിന്റെ ഭാര്യ പോർക്കൊടി പിടിയിൽ. ആന്ധ്രപ്രദേശിൽ നിന്നാണ് പോർക്കൊടിയെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 23 ആയി. ആർക്കോട്ട് സുരേഷിന്റെ സഹോദരനെയടക്കം നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വർഷം ആ​ഗസ്തിലാണ് ആർക്കോട്ട് സുരേഷ് കൊല്ലപ്പെടുന്നത്. കൊലയ്ക്ക് പിന്നിൽ ആംസ്ട്രോങ്ങിന് പങ്കുണ്ടെന്ന് കരുതിയതിനെത്തുടർന്നാണ് കൊലപ്പെടുത്തിയത്.

ജൂലൈ അഞ്ചിനാണ് ചെന്നൈയിൽ വച്ചാണ് ബിഎസ്പി നേതാവ് ആംസ്ട്രോങ്ങ് കൊല്ലപ്പെട്ടത്.

 
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top