20 November Wednesday

കശ്‌മീരിൽ ആപ്പിൾ വ്യാപാരി വെടിയേറ്റ്‌ മരിച്ചു; കൊല്ലപ്പെട്ടത്‌ പഞ്ചാബ്‌ സ്വദേശി

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019


ശ്രീനഗർ>കശ്‌മീരിൽ തീവ്രവാദ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട ഇതരസംസ്ഥാനതൊഴിലാളികളുടെ എണ്ണം മൂന്നായി. ബുധനാഴ്ച രാത്രി ഷോപ്പിയാനിൽ ആപ്പിൾ വ്യാപാരി തീവ്രവാദികളുടെ വെടിയേറ്റ്‌ മരിച്ചു. പഞ്ചാബ്‌ സ്വദേശിയായ ചരൺജീത്‌ സിങ്‌ (40) ആണ്‌ കൊല്ലപ്പെട്ടത്‌. ചരൺജീതിന്റെ സുഹൃത്ത്‌ സജ്ഞയ്‌ ചൗര്യയും വെടിയേറ്റ്‌ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്‌. 

മൂന്ന്‌ ദിവസത്തിനുള്ളിൽ കശ്‌മീരിൽ നടക്കുന്ന മൂന്നാമത്തെ മരണമാണിത്‌. രണ്ട്‌ ദിവസം മുമ്പ്‌ രാജസ്ഥാൻ സ്വദേശിയും ബുധനാഴ്ച രാവിലെ ഛത്തീസ്‌ഗഡ്‌ സ്വദേശിയും ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. വ്യാപാര മേഖലയിൽ ഭീകരത സൃഷ്‌ടിക്കുന്നതിനായി തീവ്രവാദികൾ ഇതരസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിടുന്നതായി വിവരമുണ്ട്‌.


പ്രധാന വാർത്തകൾ
 Top