28 May Thursday

കൊറോണ മരണം ഗുജറാത്തിലും; രാജ്യത്ത് ഇന്ന് മാത്രം മരിച്ചത് മൂന്ന്‌പേര്‍

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020

അഹമ്മദാബാദ് > കോവിഡ് 19 ബാധിച്ച് ഗുജറാത്തില്‍ ഒരാള്‍ മരിച്ചു. സൂറത്തില്‍ 69കാരനാണ് മരിച്ചത്. രോഗലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന 65 വയസ്സുള്ള സ്ത്രീ വഡോദര ആശുപത്രിയില്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇവരുടെ കോവിഡ് പരിശോധനാ ഫലം ലഭിച്ചിട്ടില്ലാത്തതിനാല്‍ കൊറോണ മൂലമുള്ള മരണമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

ഞായറാഴ്ച്ച മാത്രം രാജ്യത്ത് കൊറോണ ബാധിച്ച് മൂന്ന് മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മുംബൈയില്‍ 63 കാരനും ബിഹാറില്‍ 38 കാരനുമാണ് മരിച്ചത്. ഇതോടെ കൊറോണയെ തുടര്‍ന്ന് ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം ഏഴായി. രാജ്യത്ത് ഇതിനോടകം 341 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top