11 December Wednesday
രക്ഷാപ്രവർത്തനത്തിന് പുതിയ സംഘം

അങ്കോള മണ്ണിടിച്ചിൽ: പുഴയിൽ പരിശോധന; തിരച്ചിലിന് ഹെലികോപ്റ്ററും

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024

അങ്കോള > അങ്കോള മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ ഒൻപതാം ദിവസത്തിലേക്ക് കടന്നു. ​ഗം​ഗാവാലിപ്പുഴയിൽ നിന്ന് സോണാർ സി​ഗ്നൽ ലഭിച്ച ഇടത്താണ് ഇന്ന് പരിശോധന നടത്തുന്നത്. റഡാർ സി​ഗ്നൽ ലഭിച്ച ഇടത്തുനിന്ന് തന്നെയാണ് സോണാർ സി​ഗ്നലും ലഭിച്ചത്. നാവികസേന നടത്തിയ തിരച്ചിലിലാണ് സോണാർ സിഗ്നൽ കിട്ടിയത്. 60 അടി ആഴത്തിൽ പുഴയിലെ ചെളി നീക്കിയാകും ഇന്നത്തെ പരിശോധന.

രക്ഷാപ്രവർത്തനത്തിന് എത്തിക്കുമെന്ന് പറഞ്ഞ ബൂം  എക്‌സ്‌കവേറ്റർ വൈകുമെന്നാണ് നിലവിലെ വിവരം. സാങ്കേതികത്തകരാർ കാരണമാണ് യന്ത്രം വൈകുന്നത്. 11 മണിയോടെ ബൂം ബൂം  എക്‌സ്‌കവേറ്റർ എത്തിക്കുമെന്നാണ് പറയപ്പെടുന്നത്. തിരച്ചിലിന് ഹെലികോപ്റ്ററും എത്തിച്ചിട്ടുണ്ട്. റിട്ട. ജനറൽ മേജർ എം ഇന്ദ്രബാലിന്റെ നേതൃത്വത്തിൽ പുതിയ സംഘം രക്ഷാദൗത്യത്തിനായി എത്തുമെന്നും കാർവാർ എംഎൽഎ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top