Deshabhimani

അങ്കോല അപകടം; കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 23, 2024, 06:00 PM | 0 min read

ബംഗളൂരു> ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ച് കര്‍ണാടക ഹൈക്കോടതി. അര്‍ജുന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇടപെടണമെന്ന ഹര്‍ജിയിലാണ് നടപടി.

ബുധനാഴ്ചയാണ് കര്‍ണാടക ഹൈക്കോടതിയില്‍ കേസില്‍ അടിയന്തരവാദം നടക്കുന്നത്. ബുധനാഴ്ച രാവിലെ തല്‍സ്ഥിതി റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും അര്‍ജുനെ കണ്ടെത്താന്‍ ചെയ്ത കാര്യങ്ങളെല്ലാം സംസ്ഥാനം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. സുപ്രീം കോടതി അഭിഭാഷകന്‍ കെ ആര്‍ സുഭാഷ് ചന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നോട്ടീസ്.

അര്‍ജുനെ കണ്ടെത്താനായി ഗംഗാവലി പുഴയില്‍ വിദഗ്ധ സംഘത്തിന്റെ തെരച്ചില്‍ പുരോഗമിക്കുകയാണ്. അപകടസമയത്ത് ഗംഗാവലി പുഴയിലൂടെ തടി അടക്കം ഒഴുകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇത് അര്‍ജുന്റെ ലോറിയിലെ തടിയെന്നാണ് സംശയിക്കുന്നത്.ഇന്നലെ പുഴയില്‍ നടത്തിയ പരിശോധനയില്‍ സിഗ്‌നല്‍ കണ്ടെത്തിയ ഭാഗം കേന്ദ്രീകരിച്ചാണ് പരിശോധന. പ്രദേശത്ത് ഒരു സ്ത്രീയുടെ മൃതദേഹം ഇന്ന് കണ്ടെത്തിയിരുന്നു. തിരച്ചിലിന്റെ എട്ടാം ദിവസമാണിന്ന്.



deshabhimani section

Related News

View More
0 comments
Sort by

Home