Deshabhimani

അങ്കോളയിൽ മണ്ണിടിഞ്ഞ ഭാ​ഗത്ത് ലോഹസാന്നിധ്യം; ലോറിയെന്ന് സംശയം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 22, 2024, 12:41 PM | 0 min read

ബം​ഗളൂരു > ഷിരൂരിൽ മണ്ണിടിഞ്ഞ ഭാ​ഗത്ത് ലോഹസാന്നിധ്യം കണ്ടെത്തി. ഡീപ്പ് മെറ്റൽ ഡിറ്റക്റ്റർ ഉപയോ​ഗിച്ച് നടത്തിയ പരിശോധനയിലാണ് എട്ട് മീറ്റർ താഴ്ചയിൽ ലോഹസാന്നിധ്യം കണ്ടെത്തിയത്.

അർജുൻ ഓടിച്ചിരുന്ന ലോറിയെന്ന് സംശയം. സൈന്യം മണ്ണ് നീക്കി പരിശോധന നടത്തുകയാണ്. ആറ് ജെസിബികളാണ് ഇതിനായി ഉപയോ​ഗിക്കുന്നത്. അർജുന്റെ മൊബൈൽ സി​ഗ്നൽ ലഭിച്ച സ്ഥലത്തിന്റെ അടുത്തായാണ് ലോഹസാന്നിധ്യം കണ്ടെത്തിയത്. തിരച്ചിലിന്റെ ഏഴാം ​ദിവസമാണിന്ന്.



deshabhimani section

Related News

View More
0 comments
Sort by

Home