Deshabhimani

പോൺ വീഡിയോ അനുകരിക്കാൻ ശ്രമം; എട്ടുവയസുകാരിയെ പീഡിപ്പിച്ചു കൊന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 17, 2024, 07:12 PM | 0 min read

അമരാവതി> എട്ട് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മൂന്ന് ആണ്‍കുട്ടികളും കുറ്റകൃത്യത്തിന് മുമ്പ് പോൺ വീഡിയോകള്‍ കണ്ടിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പ്രായപൂര്‍ത്തിയാകാത്ത ഇവര്‍ വീഡിയോ പുനരാവിഷ്‌കരിക്കാന്‍ ശ്രമിച്ചതായി പൊലീസ് പറഞ്ഞു.

ജൂലൈ ഏഴിന്‌ ആന്ധ്രാപ്രദേശിലെ നന്ദ്യാല്‍ ജില്ലയിലായിരുന്നു സംഭവം. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികള്‍ ഗ്രാമത്തില്‍ കളിച്ചുകൊണ്ടിരുന്ന എട്ടുവയസ്സുകാരി പെണ്‍കുട്ടിയെ  ബലാത്സംഗം ചെയ്ത്‌ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം സൈക്കിളില്‍ കയറ്റി കൊണ്ടുപോകുകയും  ബന്ധുവിന്റെ സഹായത്തോടെ കായലില്‍ തള്ളുകയും ചെയ്തു.  മൃതദേഹത്തില്‍ കല്ല് കെട്ടിവെച്ചാണ് കായലില്‍ തള്ളിയത്.  കുറ്റകൃത്യത്തിന് സഹായം നല്‍കുക,തെളിവുകള്‍ മറച്ചു വെക്കുക എന്നിവക്ക്‌ ഒന്നാം പ്രതിയുടെ അച്ഛനെയും അമ്മാവനെയും പൊലീസ് അറസ്റ്റ് ചെയ്തു.

മൃതദേഹം ഇതുവരെ കണ്ടെത്താനായില്ല. ആറ് പൊലീസ് സംഘങ്ങള്‍, ദേശീയ ദുരന്ത നിവാരണ സേന, നീന്തൽ വിദഗ്ധര്‍, ഡ്രോണ്‍ കാമറകള്‍,  എന്നിവരുള്‍പ്പെടെ സംഘമാണ്  മൃതദേഹത്തിനായുള്ള തിരച്ചില്‍ നടത്തുന്നത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് ആന്ധ്രാപ്രദേശ്‌ സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home