19 September Saturday

‘ബിഎസ്‌എൻഎൽ ജീവനക്കാർ രാജ്യദ്രോഹികൾ’ ; വിവാദ പരാമർശവുമായി ബിജെപി എംപി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020


ബംഗളൂരു
ബിഎസ്‌എൻഎൽ ജീവനക്കാർക്കെതിരെ അധിക്ഷേപവുമായി ബിജെപി എംപി അനന്തകുമാർ ഹെഗ്ഡെ‌. ‌ ബിഎസ്‌എൻഎല്ലിൽ നിറയെ രാജ്യദ്രോഹികളാണെന്നായിരുന്നു ഉത്തര കന്നഡയിലെ കുമ്തയിൽ നടന്ന പൊതുയോഗത്തിൽ ‌ ഹെഗ്ഡെയുടെ  പരാമർശ‌ം. പൊതുമേഖലാ സ്ഥാപനമായ ബിഎസ്‌എൻഎൽ രാജ്യത്തിന്‌ കളങ്കമായി മാറിയെന്നും മോഡി സർക്കാർ സ്ഥാപനത്തെ ഏറ്റെടുക്കാൻ സ്വകാര്യ കമ്പനികളെ കൊണ്ടുവരാൻ പോകുകയാണെന്നും എംപി പറഞ്ഞു.

88,000 ജീവനക്കാരുണ്ടായിട്ടും നെറ്റ്‌വർക്കിന്റെ ഗുണനിലവാരം ഉയർത്താൻ ഒന്നും ചെയ്യുന്നില്ല. സ്ഥാപനത്തെ ശരിയാക്കാൻ സർക്കാരിനുപോലും കഴിയുന്നില്ല. ജീവനക്കാരെ മുഴുവൻ പുറത്താക്കി സ്വകാര്യവൽക്കരണം നടപ്പാക്കും. ഇത് ഒരു വലിയ ശസ്ത്രക്രിയപോലെയാകുമെന്നും  അദ്ദേഹം പറഞ്ഞു.

ഹെഗ്ഡെ യാഥാർഥ്യം പറയുകയാണ്‌ ചെയ്‌തതെന്നാണ്‌ കർണാടക ബിജെപി വക്താവ്‌ എസ്‌ പ്രകാശിന്റെ വിശദീകരണം.2017ൽ കേന്ദ്ര മന്ത്രിയായിരിക്കെ ബിജെപി അധികാരത്തിൽ വന്നത്‌ ഭരണഘടന മാറ്റാൻ വേണ്ടിയാണെന്ന്‌ ഹെഗ്‌ഡേ അവകാശപ്പെട്ടിരുന്നു. മഹാത്മാഗാന്ധി നടത്തിയ സ്വാതന്ത്ര്യസമരം ബ്രിട്ടീഷ്‌ സഹായത്തോടെയുള്ള നാടകമെന്നും ഹെഗ്ഡെ‌ അധിക്ഷേപ പരാമർശങ്ങൾ നടത്തിയിരുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top