17 February Sunday

തെൽതുംബ‌്ഡെക്ക‌് പിന്തുണയേറുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jan 19, 2019

ന്യൂഡൽഹി > പ്രമുഖ ദളിത‌് ചിന്തകനും എഴുത്തുകാരനുമായ ഡോ. ആനന്ദ‌് തെൽതുംബ‌്ഡെക്കെതിരായി കെട്ടിച്ചമച്ച കേസുകൾ പിൻവലിക്കണമെന്ന ആവശ്യം ശക്തം. മനുഷ്യാവകാശ സംഘടനകളും അംബേദ‌്കർ ഇന്റർനാഷണൽ മിഷന്റെ വിവിധ രാജ്യങ്ങളിലെ ഘടകങ്ങളും തെൽതുംബ‌്ഡെയ‌്ക്ക‌് പിന്തുണയറിയിച്ചും അദ്ദേഹത്തിന‌് നീതി ലഭ്യമാക്കണമെന്ന ആവശ്യമുയർത്തിയും രംഗത്തെത്തി. വ്യാജതെളിവുകളുടെ അടിസ്ഥാനത്തിലാണ‌് തെൽതുംബ‌്ഡെക്കെതിരെ പുണെ പൊലീസ‌് കേസ‌് രജിസ‌്റ്റർ ചെയ‌്തതെന്നും ഇത‌് പിൻവലിക്കാൻ ഉടൻ തയ്യാറാകണമെന്നുമാണ‌് ആവശ്യം.
അനീതിക്കെതിരെ നിരന്തരം ശബ്ദമുയർത്തുന്ന തെൽതുംബ‌്ഡെയുടെ രചനകൾ ലോകത്താകമാനമുള്ള സർവകലാശാലകളിൽ പഠനവിഷയമാണ‌്. തെൽതുംബ‌്ഡെയെ വേട്ടയാടുന്നതിന‌് മുൻകൂട്ടി നിശ്ചയിച്ചതിൻപ്രകാരമാണ‌് യുഎപിഎ പ്രകാരം കള്ളക്കേസിൽ കുടുക്കിയതെന്നും സംഘടനകൾ പറഞ്ഞു. ഊമക്കത്തുകളുടെ അടിസ്ഥാനത്തിൽ തെൽതുംബ‌്ഡെയെപ്പോലുള്ള ചിന്തകനെ അറസ്റ്റ‌് ചെയ‌്ത പുണെ പൊലീസ‌് നടപടിയെയും സംഘടനകൾ രൂക്ഷമായി വിമർശിച്ചു.
കഴിഞ്ഞ വർഷം ജനുവരി ഒന്നിന‌് പുണെയിലെ ഭീമ കൊറെഗാവിലുണ്ടായ സംഘർഷത്തിന്റെ പേരിൽ ധൈഷണികരെയും സാമൂഹ്യപ്രവർത്തകരെയും വേട്ടയാടുന്നതിന്റെ ഭാഗമായാണ‌് ബിജെപി തെൽതുംബ‌്ഡെക്കെതിരെയും യുഎപിഎ ചുമത്തി കേസെടുത്തത‌്.


പ്രധാന വാർത്തകൾ
 Top