26 May Sunday

പട‌്‌വർധന്റെ ബാബ‌്റി ഡോക്യുമെന്ററിക്ക‌് 28 വർഷത്തിനുശേഷം യൂട്യൂബിൽ എ സർട്ടിഫിക്കറ്റ‌്; പിന്നിൽ തീവ്രഹിന്ദുത്വ സംഘടനകൾ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019

മുംബൈ> ആനന്ദ‌് പ‌ട‌്‌വർധൻ  ബാബ‌്‌റി മസ‌്ജിദ‌് തകർച്ചയെ ആധാരമാക്കി സംവിധാനം ചെയ‌്ത ഡോക്യുമെന്ററിക്ക‌് 28 വർഷത്തിനുശേഷം യൂട്യൂബിൽ എ സർട്ടിഫിക്കറ്റ‌്. രാം കെ നാം ‌എന്ന ഡോക്യുമെന്ററിയാണ‌് തീവ്രഹിന്ദുത്വ സംഘടനകൾ കൂട്ടായി ഇടപെട്ട‌് യു സർട്ടിഫിക്കറ്റിൽ നിന്ന‌് എ സർട്ടിഫിക്കറ്റിലേക്ക‌് മാറ്റിയത‌്.

പ്രായപൂർത്തിയായവർക്കു മാത്രം കാണാൻ കഴിയുന്ന തരത്തിൽ ചിത്രത്തെ മാറ്റിച്ചത‌് ഹിന്ദുത്വ ഗുണ്ടകളുടെ കൂട്ടായ ഇടപെടലിനെ തുടർന്നാണ‌് നടപടിയെന്ന‌് ആനന്ദ‌് പട‌്‌വർധൻ പ്രതികരിച്ചു. ബാബ‌്റി മസ‌്ജിദ‌് തകർത്തതിനെ കുറിച്ചും വിശ്വഹിന്ദു പരിഷത്തിന്റെ ഇടപെടലിനെ കുറിച്ചും പ്രതിപാദിക്കുന്നതായിരുന്നു രാം കെ നാം.


പ്രധാന വാർത്തകൾ
 Top