26 September Monday

ജമ്മു കശ്‌‌മീരിൽ ഏറ്റുമുട്ടൽ; സുരക്ഷാ സേന ഒരു തീവ്രവാദിയെ വധിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 30, 2022

ശ്രീനഗർ > ജമ്മു കശ്‌‌മീരിൽ ശനിയാഴ്‌ച നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന ഒരു തീവ്രവാദിയെ വധിച്ചു. ബാരാമുള്ളയിലെ വാണിഗം ബാല മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. രണ്ട് സുരക്ഷാ ഉദ്യോ​ഗസ്ഥർക്ക് പരിക്കേറ്റു.

മേഖലയിൽ തീവ്രവാദികളുടെ സാന്നിധ്യത്തെ കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തിരച്ചിൽ നടത്തുന്നതിനിടെ സുരക്ഷാ സേനയ്‌ക്ക് നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top