28 September Monday

വൻനാശം വിതച്ച് ഉംപുൺ: ഒഡീഷയിൽ നിരവധി വീടുകൾ തകർന്നു

വെബ് ഡെസ്‌ക്‌Updated: Wednesday May 20, 2020

കൊൽക്കത്ത > ഒഡീഷ തീരത്ത് വൻ നാശം വിതച്ച് ഉംപുൺ ചുഴലിക്കാറ്റ്. ഒഡീഷയിൽ നിരവധി വീടുകൾ തകർന്നു. റോഡ്, വൈദ്യുതി സംവിധാനങ്ങളും താറുമാറായി. അതിശക്തമായ മഴയാണ് ബംഗാൾ, ഒഡീഷ സംസ്ഥാനങ്ങളുടെ തീരത്ത്.

ബംഗാളിൽ നാലുലക്ഷത്തോളം പേരെയും ഒഡിഷയിൽ 1,19,075 പേരെ മാറ്റിപ്പാർപ്പിച്ചു.1704 അഭയ കേന്ദ്രങ്ങളിലേക്കാണ് ഒഡിഷയിലുള്ളവരെ മാറ്റിപ്പാർപ്പിച്ചത്. അടുത്ത ആറു മണിക്കൂർ നിർണായകമെന്ന് ഒഡിഷ ചീഫ് സെക്രട്ടറി പറഞ്ഞു.

ചുഴലിക്കാറ്റിൽപ്പെട്ട് ഒഡീഷയിൽ ഒരാൾ മരിച്ചു. സത്ഭയയിൽ വീട് തകർന്നാണ് മരണം. കൊൽക്കത്ത വിമാനത്താവളം താത്ക്കാലികമായി അടച്ചു. സംസ്ഥാനത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിലെ ചെന്നൈയിൽ നിന്നും ചെങ്കൽപ്പേട്ടിൽ നിന്നും ബംഗാളിലേക്ക് പുറപ്പെടേണ്ടിയിരുന്ന രണ്ട് ശ്രമിക് ട്രെയിനുകൾ റദ്ദാക്കി. മറ്റു ചില ട്രെയിനുകൾ വഴി തിരിച്ചു വിടാനും തീരുമാനമായി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top