28 September Monday

തീരംതൊടാൻ ഉംപുൺ: ഒഡീഷയിൽ ഒരാൾ മരിച്ചു, കൊൽക്കത്ത വിമാനത്താവളം അടച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday May 20, 2020

ഭുവനേശ്വർ > ഉംപുൺ ചുഴലിക്കാറ്റിൽപ്പെട്ട് ഒഡീഷയിൽ ഒരാൾ മരിച്ചു. സത്ഭയയിൽ വീട് തകർന്നാണ് മരണം. ഒഡീഷ തീരത്ത് കനത്ത മഴയും കാറ്റുമാണ്. ഒഡീഷയിലും ബംഗാളിലും രക്ഷാപ്രവർത്തനത്തിനായി ബോട്ടുകളും മറ്റും സജ്ജമാണെന്ന് നാവികസേന അറിയിച്ചു.

കൊൽക്കത്ത വിമാനത്താവളം താത്ക്കാലികമായി അടച്ചു. സംസ്ഥാനത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. തമിഴ്നാട്ടിലെ ചെന്നൈയിൽ നിന്നും ചെങ്കൽപ്പേട്ടിൽ നിന്നും ബംഗാളിലേക്ക് പുറപ്പെടേണ്ടിയിരുന്ന രണ്ട് ശ്രമിക് ട്രെയിനുകൾ റദ്ദാക്കി. മറ്റു ചില ട്രെയിനുകൾ വഴി തിരിച്ചു വിടാനും തീരുമാനമായി.

ഉച്ചയോടെ പശ്ചിമബംഗാൾ തീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.  ഉച്ചയോടെ പശ്ചിമ ബംഗാളിലെ ദിഘയ്ക്കും ബംഗ്ലാദേശിലെ ഹട്ടിയ ദ്വീപിനും ഇടയിൽ സുന്ദർബൻ മേഖലയിലൂടെയാവും അതിതീവ്ര ചുഴലിക്കാറ്റ് കരയിലേക്ക് കടക്കുക. മണിക്കൂറിൽ 185 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top