17 February Sunday

ദിനേശ‌്‌ മഹേശ്വരി, സഞ‌്ജിവ‌് ഖന്ന സുപ്രീംകോടതി ജഡ‌്ജിമാർ; കൊളീജിയം തീരുമാനത്തെ വിമർശിച്ച‌് ബാർ കൗൺസിലും

സ്വന്തം ലേഖകൻ Updated: Wednesday Jan 16, 2019

ദിനേശ്‌മഹേശ്വരി, സഞ്ജിവ്ഖന്ന

ന്യൂഡൽഹി > കർണാടക ഹൈക്കോടതി ചീഫ‌്ജസ്റ്റിസ‌് ദിനേശ‌് മഹേശ്വരി, ഡൽഹി ഹൈക്കോടതി ജഡ‌്ജി സഞ‌്ജിവ‌് ഖന്ന എന്നിവരെ സുപ്രീംകോടതി ജഡ‌്ജിമാരായി നിയമിച്ചു. രാഷ്ട്രപതിയുടെ വിജ്ഞാപനം ബുധനാഴ‌്ച വൈകിട്ട‌് പുറത്തുവന്നു. ജനുവരി 10നാണ‌് ഇരുവരെയും സുപ്രീംകോടതിയിലേക്ക‌് ഉയർത്താമെന്ന‌് ചീഫ‌്ജസ‌്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌് അധ്യക്ഷനായ കൊളീജിയം ശുപാർശചെയ്യുന്നത‌്.

കഴിഞ്ഞ ഡിസംബറിൽ ഡൽഹി ഹൈക്കോടതി ചീഫ‌്ജസ‌്റ്റിസ‌് രാജേന്ദ്രമേനോനെയും രാജസ്ഥാൻ ഹൈക്കോടതി ചീഫ‌്ജസ‌്റ്റിസ‌് പ്രദീപ‌്നന്ദ്രാജോഗിനെയും സുപ്രീംകോടതിയിലേക്ക‌് ഉയർത്താമെന്ന‌് കൊളീജിയം തീരുമാനിച്ചിരുന്നു. എന്നാൽ, ജനുവരിയിൽ ചേർന്ന കൊളീജിയം യോഗം ഈ തീരുമാനം തിരുത്തി. ജസ‌്റ്റിസുമാരായ ദിനേശ‌്മഹേശ്വരിയെയും സഞ‌്ജിവ‌് ഖന്നയെയും സുപ്രീംകോടതിയിലേക്ക‌് ഉയർത്താമെന്നും ജനുവരിയിലെ കൊളീജിയം യോഗം തീരുമാനിച്ചു.

തൃപ‌്തികരമായ വിശദീകരണമില്ലാതെയാണ‌് മുൻ തീരുമാനം കൊളീജിയം പിൻവലിച്ചതെന്നും സീനിയോറ്റിയിൽ മുമ്പിലുള്ള നിരവധി ജഡ‌്ജിമാരെ അവഗണിച്ചാണ‌് ജസ‌്റ്റിസ‌് സഞ‌്ജിവ‌് ഖന്നയെ നിയമിച്ചതെന്നുമുള്ള ആരോപണങ്ങൾ ശക്തമായിരുന്നു. സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും വിരമിച്ച നിരവധി ജഡ‌്ജിമാരും ബാർ കൗൺസിൽ ഓഫ‌് ഇന്ത്യയും കൊളീജിയം തീരുമാനത്തിന‌് എതിരെ പരസ്യമായി രംഗത്ത‌് എത്തുകയും ചെയ‌്തു. ജസ‌്റ്റിസ‌് സഞ‌്ജിവ‌് ഖന്നയെ ശുപാർശ ചെയ‌്ത നടപടിയിൽ വിയോജിച്ച‌് സുപ്രീംകോടതിയിലെ തന്നെ ജസ‌്റ്റി‌സ‌് സഞ‌്ജയ‌്കിഷൻ കൗൾ ചീഫ‌്ജസ‌്റ്റിസിന‌് കത്തും നൽകി.

കൊളീജിയം തീരുമാനത്തെ വിമർശിച്ച‌് ബാർ കൗൺസിലും

ന്യൂഡൽഹി > നിയോറിറ്റി മറികടന്ന‌് ഡൽഹി ഹൈക്കോടതി ജഡ‌്ജി ജസ‌്റ്റിസ‌് സഞ‌്ജിവ‌്ഖന്നയെ സുപ്രീംകോടതിയിലേക്ക‌് ഉയർത്താനുള്ള കൊളീജിയം ശുപാർശ പിൻവലിക്കണമെന്ന‌് ബാർ കൗൺസിൽ ഓഫ‌് ഇന്ത്യ. സീനിയോറിറ്റിയിൽ മുന്നിലുള്ള വിവിധ ഹൈക്കോടതി ചീഫ‌്ജസ‌്റ്റിസുമാരെയും ജഡ‌്ജിമാരെയും മറികടക്കുന്നത‌് ധർമിഷ‌്ഠരായ നിരവധി ന്യായാധിപൻമാരെ അവഹേളിക്കുന്നത‌ിന‌് തുല്യമാണെന്നും ബാർകൗൺസിൽ പ്രസ‌്താവനയിൽ പറഞ്ഞു. ഡൽഹി ഹൈക്കോടതി ചീഫ‌്ജസ‌്റ്റിസ‌് രാജേന്ദ്രമേനോൻ, രാജസ്ഥാൻ ഹൈക്കോടതി ചീഫ‌്ജസ‌്റ്റിസ‌് പ്രദീപ‌് നന്ദ്രാജോഗ‌് എന്നിവരെ സുപ്രീംകോടതിയിലേക്ക‌് ഉയർത്താനുള്ള ശുപാർശ പിൻവലിച്ച കൊളീജിയം നടപടി പുനഃപരിശോധിക്കണമെന്നും ബിസിഐ ആവശ്യപ്പെട്ടു. സീനിയോറിറ്റി മറികടക്കുന്നത‌് കൊളീജിയം സംവിധാനത്തിൽ ജനങ്ങൾക്കുള്ള വിശ്വാസ്യതയെ തന്നെ നഷ്ടപ്പെടുത്തും–-ബിസിഐ ചൂണ്ടിക്കാണിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top