22 October Thursday

എംപിമാരുടെ പ്രാദേശിക വികസനഫണ്ട്‌ തടഞ്ഞതെന്തിന്‌?; എ എം ആരിഫ്‌ എംപിയുടെ ഹർജിയിൽ കേന്ദ്രം വിശദീകരണം നൽകണമെന്ന്‌ ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 16, 2020

കൊച്ചി > എംപിമാരുടെ വികസന ഫണ്ടിൽ നിന്നു o തുക വിനിയോഗിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് എ എം ആരിഫ് എംപി. സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ വിശദീകരണം തേടി.  കോവിഡ് പശ്ചാത്തലത്തിൽ എംപി ഫണ്ട് മരവിപ്പിച്ചതിനൊപ്പം 2019- 20 സാമ്പത്തിക വർഷത്തെ തുക വിനിയോഗിക്കുന്നതിനും കേന്ദ്ര സർക്കാർ വിലക്ക് ഏർപ്പെടുത്തിയത് ചൂണ്ടിക്കാട്ടിയാണ് ഹർജി. നിലവിൽ അനുവദിച്ച ഫണ്ട് വിനിയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടി റദ്ദാക്കണമെന്നാണ് ആവശ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top