ന്യൂഡല്‍ഹി> അഖിലേന്ത്യ കിസാന്‍സഭ 35-ാ മത് അഖിലേന്ത്യ സമ്മേളനത്തിനുള്ള ദീപശിഖാ റാലി പ്രയാണം തുടരുന്നു. അഖിലേന്ത്യ കിസാന്‍സഭ ജോയിന്റ് സെക്രട്ടറി വിജു കൃഷ്ണന്റെ നേതൃത്വത്തില്‍ തമിഴ്നാട്ടിലെ കീഴ്വെണ്മണിയില്നിന്നും അഖിലേന്ത്യ ഫിനാന്‍സ് സെക്രട്ടറി പി കൃഷ്ണപ്രസാദിന്റെ നേതൃത്വത്തില്‍ തെലങ്കാനയില്‍ നിന്നും ആരംഭിച്ച ദീപശിഖാ ജാഥകള്‍ പത്തിന് സേലത്ത് സംഗമിക്കും. തുടര്‍ന്ന് വിജുകൃഷ്ണന് ക്യാപ്റ്റനായും പി കെ കൃഷ്ണപ്രസാദ് മാനേജരുമായി ജാഥ 10ന് പാലക്കാട് ജില്ലയില്‍ പ്രവേശിക്കും. 12ന് വൈകിട്ട് നാലിന് ദീപശിഖാറാലി ശക്തന്നഗറിലെത്തും.
ഡിസംബര്‍ 13 മുതല്‍ 16വരെ തൃശൂരിലാണ് 35-ാമത് കിസാന്‍സഭ അഖിലേന്ത്യാ സമ്മേളനം. 13ന് കെ വരദരാജന് നഗറില്‍ പ്രതിനിധി സമ്മേളനം ആരംഭിക്കും. 16ന് വൈകിട്ട് തേക്കിന്‍കാട് മൈതാനിയിലെ കോടിയേരി ബാലകൃഷ്ണന് നഗറില്‍ ഒരു ലക്ഷംപേരുടെ റാലിയും പൊതുസമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..