അലിഗഡ്> അലിഗഡ് മുസ്ലീം സർവകലാശാലയിലെ വിദ്യാർഥികൾക്കെതിരെ ചുമത്തിയ രാജ്യദ്രോഹ കുറ്റം പൊലീസ് പിൻവലിച്ചു. യുവമോർച്ച നേതാവിന്റെ പരാതിയിൽ സർവ്വകലാശാലയിലെ 14 വിദ്യാർഥികൾക്കെതിരെയായിരുന്നു കുറ്റം ചുമത്തിയിരുന്നത്. തെളിവുകളുടെ അഭാവത്തിലാണ് പൊലീസിന് ഇപ്പോൾ കേസ് പിൻവലിക്കേണ്ടി വന്നത്.
പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് ഭാരതീയ യുവമോർച്ച ജില്ലാ പ്രസിഡന്റ് മുകേഷ് ലോധി നൽകിയ പരാതിയിലാണ് വിദ്യാർഥികൾക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തത്. എന്നാൽ സംഘർഷത്തിനിടയിൽ പാക് അനുകൂലമോ രാജ്യദ്രോഹമോ ആയ മുദ്രാവാക്യം മുഴക്കുന്നതിന്റെ തെളിവുകൾ ഒന്നും തന്നെ അന്വേഷണത്തിൽ ലഭിച്ചില്ല.
ഫെബ്രുവരി 12നാണ് സർവ്വകലാശാലയിൽ സംഘർഷം നടന്നത്. എഐഎംഐഎം നേതാവ് അസറുദ്ദീൻ ഉവൈസി കാമ്പസ് സന്ദർശിക്കുന്നത് തടയണമെന്ന് യുവമോർച്ച ആവശ്യമുന്നയിച്ചിരുന്നു. ഇതാണ് സംഘർഷത്തിലേക്ക് നയിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..