11 August Tuesday

മദ്യം നിരോധിച്ച ഗുജറാത്തിൽ ഡോക്ടറുടെ കുറിപ്പടിയിൽ മദ്യം

റഷീദ‌് ആനപ്പുറംUpdated: Friday Apr 3, 2020


അമിത മദ്യാസക്തി കാരണം ഗുരുതര ആരോഗ്യപ്രശ്‌നം നേരിടുന്നവർക്ക്‌ നിശ്‌ചിത അളവിൽ മദ്യത്തിന്‌ സർക്കാർ ഡോക്ടർ കുറിപ്പ്‌ നൽകുന്ന രീതി ഗുജറാത്തിൽ നിലവിലുണ്ട്‌.  സമ്പൂർണ മദ്യനിരോധനമുള്ള സംസ്ഥാനമാണിത്‌. ഇതിന്‌  നിയമപ്രാബല്യവുമുണ്ട്‌.  

‘ദ ഗുജറാത്ത്‌ പ്രൊഹിബിഷൻ ആക്ട്‌ 1949’ പ്രകാരമാണ്‌ ഗുജറാത്തിൽ മദ്യം നിരോധിച്ചത്‌. എന്നാൽ,  ഈ നിയമത്തിന്റെ സെക്‌ഷൻ 22എ പ്രകാരം ഒരു വ്യക്തിക്ക്‌ ആവശ്യമായ പരിശോധനകൾക്കുശേഷം  അസുഖം  മാറാൻ മദ്യം ആവശ്യമാണെങ്കിൽ അത്രയും അളവിൽ മദ്യത്തിന്‌ കുറിപ്പടി നൽകാം.

ബാറും ബെവ്‌കൊ ഔട്‌ലെറ്റും അടച്ചിട്ടതിനാൽ അമിത മദ്യാസക്തിമൂലം തീവ്ര മാനസിക ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുന്നവരെ രക്ഷിക്കാനാണ്‌ സർക്കാർ പുതിയ രീതി  ആലോചിച്ചത്‌. കഴിഞ്ഞ ദിവസങ്ങളിൽ ഏതാനും പേർ ആത്മഹത്യയും ചെയ്‌തു. മദ്യാസക്തി ചികിത്സിക്കാനായി   എക്‌സൈസ്‌ വകുപ്പ്‌ എല്ലാ ജില്ലകളിലും വിമുക്തി ഡീ അഡിക്‌ഷൻ സെന്റർ തുടങ്ങിയിട്ടുണ്ട്‌.  എന്നാൽ, പെട്ടെന്ന്‌ ഒരു ദിവസം മദ്യം ലഭിക്കാതെ വരുമ്പോഴുള്ള ആത്മഹത്യാപ്രവണത തടയാനാണ്‌  സർക്കാർ ഈ  ആശയം മുന്നോട്ടുവച്ചത്‌.

കുറിപ്പടി ആവശ്യപ്പെടുന്ന വ്യക്തിക്ക് മദ്യത്തിന്റെ ഉപയോഗം അത്യാവശ്യമാണെന്നും ഏതെങ്കിലും രോഗാവസ്ഥയിൽനിന്ന്‌ സ്വാസ്ഥ്യം ലഭിക്കുന്നതിന് അത് കാരണമാകുമെന്നും വിശദമായ പരിശോധനയിൽ ബോധ്യപ്പെട്ടതിനുശേഷം അംഗീകൃത ഡോക്ടർക്ക്‌  മദ്യത്തിനുള്ള കുറിപ്പടി നൽകാം. ഓരോ കുറിപ്പടിയിലും നൽകപ്പെടുന്ന വ്യക്തിയുടെ പേര്, മേൽവിലാസം, കുറിച്ചു നൽകിയ തീയതി, ഉപയോഗിക്കേണ്ട ക്രമം, അളവ്, എന്നിവ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അംഗീകൃത ഡോക്ടർ ഉറപ്പുവരുത്തേണ്ടതുണ്ട്.  രേഖപ്പെടുത്തണം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top