17 February Sunday

ആലപ്പാട്‌ വിഷയത്തിൽ ജനങ്ങളുടെ ആശങ്കയും സർക്കാരിന്റെ താൽപര്യവും പരിഗണിച്ചാകും തീരുമാനം: ഇ പി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Thursday Jan 17, 2019

കൊച്ചി> ആലപ്പാട് ഖനനത്തില്‍ ജനങ്ങളുടെ ആശങ്ക പരിഹരിച്ചും സർക്കാരിന്റെ താല്പര്യം സംരക്ഷിച്ചുമുള്ള തീരുമാനം എടുക്കുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍.  പ്രതിഷേധക്കാരുമായി നടത്തുന്ന ചർച്ചയിൽ പ്രതീക്ഷയുണ്ട്. ഖനനം നിർത്തണമെന്ന് സമരക്കാർ പോലും പറഞ്ഞിട്ടില്ല. അവർക്ക് ചില ആശങ്കകൾ ഉണ്ട് അത് പരിഹരിക്കുമെന്നും ജയരാജന്‍ വ്യക്തമാക്കി.

വിഎസ്സിന്റെ പേര് വിവാദങ്ങളിലേക്ക് അനാവശ്യമായി വലിച്ചിഴക്കരുത്. എല്ലാകാലത്തും ഒരേ നിലപാട് സ്വീകരിക്കാൻ പറ്റില്ല. മുമ്പ് ഭൂമി പരന്നതായിരുന്നു, ഇപ്പോൾ ഉരുണ്ടതാണെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്‌ മറുപടിയായി  ജയരാജന്‍ പറഞ്ഞു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top