ന്യൂഡൽഹി > ജാതിയോ മതമോ നോക്കാതെ ഇഷ്ടപങ്കാളിയെ തെരഞ്ഞെടുക്കുന്നതും അവരോടൊപ്പം ജീവിക്കുന്നതും പൗരന്മാരുടെ മൗലികാവകാശമാണെന്ന് അലഹബാദ് ഹൈക്കോടതി.
പ്രായപൂർത്തിയായ രണ്ട് വ്യക്തികൾ ഒന്നിച്ച് ജീവിക്കുന്നതിൽ നിയമപ്രശ്നങ്ങൾ ഇല്ലാത്തിടത്തോളം മറ്റ് വ്യക്തികൾക്കോ കുടുംബങ്ങൾക്കോ സർക്കാരുകൾക്കോ എതിർക്കാൻ പറ്റില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
വിവാഹത്തിനുവേണ്ടിമാത്രമുള്ള മതംമാറ്റം സ്വീകാര്യമല്ലെന്ന് 2014 ഡിസംബറിലും 2020 ഒക്ടോബറിലും അലഹബാദ് ഹൈക്കോടതിയുടെ വ്യത്യസ്ത ബെഞ്ചുകൾ ഉത്തരവിട്ടു. ഈ ഉത്തരവുകൾ ‘നിയമപരമായ അബദ്ധങ്ങൾ’ ആണെന്ന് വിമർശിച്ച് ജസ്റ്റിസുമാരായ പങ്കജ് നഖ്വി, വിവേക് അഗർവാൾ എന്നിവർ അംഗങ്ങളായ ഡിവിഷൻ ബെഞ്ച് റദ്ദാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..