Deshabhimani

സൈനിക വാഹനത്തിനുനേരെ വെടിവയ്പ് ; രണ്ട് ഭീകരരെ കൂടി വധിച്ചതായി വിവരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 29, 2024, 11:57 AM | 0 min read

ശ്രീന​ഗർ > ജമ്മു -കശ്‌മീരിലെ അഖ്‌നൂർ മേഖലയിൽ സൈനിക വാഹനത്തിനുനേരെ ആക്രമണം നടത്തിയ രണ്ട് ഭീകരരെക്കൂടി വധിച്ചതായി റിപ്പോർട്ട്. ഇതോടെ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം മൂന്നായി. വനമേഖലയിൽ നടന്ന തിരച്ചിലിലാണ് ഭീകരരെ വധിച്ചത്. അഖ്‌നൂരിലെ ബടലിൽ തിങ്കളാഴ്‌ച രാവിലെയാണ് സൈനിക ആംബുലൻസിന് നേരെ വെടിയുതിർത്തത്. ആക്രമണം നടത്തിയ ഭീകരർക്കായി തിരച്ചിൽ നടത്തുന്നതിനിടെ ഇന്നലെ ഒരു ഭീകരൻ കൊല്ലപ്പെട്ടെതായി സൈന്യം അറിയിച്ചിരുന്നു.

വെടിവെയ്‌പിൽ ആംബുലൻസിന്റെ ചില്ലുകൾ തകർന്നു. ജമ്മു മേഖലയിൽ ദീപാവലി മുൻനിർത്തി സുരക്ഷ വർധിപ്പിച്ചതിന്‌ പിന്നാലെയാണ്‌  ഭീകരാക്രമണമുണ്ടായത്‌. ജമ്മു കശ്‌മീരിൽ നിയമസഭാ തെരഞ്ഞെടുപ്പിന്‌ ശേഷം ഭീകരാക്രമണങ്ങളിൽ വർധനവുണ്ടായിട്ടുണ്ട്‌.

ഒമർ അബ്ദുള്ള മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം  അഞ്ചുതവണ ഭീകരാക്രമണമുണ്ടായി .കഴിഞ്ഞയാഴ്‌ച മാത്രം  മൂന്ന്‌ സൈനികരടക്കം 12 പേരാണ്‌ ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടത്‌. 20ന്‌ കശ്‌മീരിലെ ഗന്ധർബൽ ജില്ലയിൽ ഒരു ഡോക്ടർ ഉൾപ്പെടെ ഏഴു പേരെ ഭീകരർ കൊലപ്പെടുത്തി. 24ന്‌ വിനോദസഞ്ചാര കേന്ദ്രമായ ഗുൽമാർഗിൽ സൈന്യത്തിന്റെ വാഹനവ്യൂഹം ആക്രമിച്ച ഭീകരർ രണ്ട്‌ സൈനികരെയും രണ്ട്‌ ചുമട്ടുതൊഴിലാളികളെയും കൊലപ്പെടുത്തി. വെടിവെയ്‌പ്പിൽ പരിക്കേറ്റ മറ്റൊരു സൈനികൻ ചികിൽസയിലിരിക്കെ മരിച്ചു.



 



deshabhimani section

Related News

View More
0 comments
Sort by

Home