11 October Friday

റിസർവ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് അജിത് സുബേദാർ നിര്യാതനായി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024

മുംബൈ> ഓൾ ഇന്ത്യ റിസർ‌വ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് അജിത്  സുബേദാർ  നിര്യാതനായി. ഹൃദയസ്തംഭനത്തെ തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം. റിസർവ്ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ മുംബൈയുടെ ജനറൽ സെക്രട്ടറി ആയിരുന്നു. 2017 ലാണ് അജിത്  സുബേദാർ അഖിലേന്ത്യാ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടത്.

റിസർബാങ്ക് ജീവനക്കാരുടെ വേതന പരിഷ്കരണ കരാറുകളുടെ മുഖ്യ ശില്പിയും മികച്ച സംഘാടകനും ഉജ്ജ്വലനായ പ്രാസംഗികനുമായിരുന്നു അജിത് സുബേദാർ. സംസ്കാരം ബുധനാഴ്ച മുംബൈയിൽ നടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top