02 December Monday

എയർപോർട്ട് സ്കാം; ബം​ഗളൂരുവിൽ യുവതിക്ക് 87,000 നഷ്ടമായി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2024

ബം​ഗളൂരു> വിമാനയാത്രയ്ക്ക് മുമ്പ് വിശ്രമമുറി ഉപയോ​ഗിക്കാനുള്ള ശ്രമത്തിനിടെ യുവതിക്ക് 87,000 രൂപ നഷ്ടമായി. ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചാണ് സംഭവം. വിശ്രമിക്കുന്നതിനായി ലോഞ്ച് പാസ് എന്ന ആപ്പ് വഴി വിശ്രമമുറി ബുക്ക് ചെയ്യുന്നതിനിടെയാണ് യുവതിക്ക് തുക നഷ്ടമായത്.

യുവതിയുടെ കൈയ്യിൽ ക്രെഡിറ്റ് കാർഡ് ഉണ്ടായിരുന്നില്ല. അതുകൊണ്ട് പണമിടപാട് നടത്തുന്നതിനായി ക്രെഡിറ്റ് കാർഡിന്റെ ഫോട്ടോ ഉപയോ​ഗിക്കുകയായിരുന്നു. സുരക്ഷാ ആവശ്യങ്ങൾക്കായി ഒരു ആപ്പ് ഡൗൺലോഡ് ചെയ്യാനും ഫേഷ്യൽ സ്കാൻ പൂർത്തിയാക്കാനും ലോഞ്ച് ജീവനക്കാർ അവരോട് ആവശ്യപ്പെട്ടു. സ്ക്രീൻ ഷെയറിങ് ന‌ടത്താനും ആവശ്യപ്പെട്ടിരുന്നു.

ലോഞ്ച് പാസ് ആപ്പ് ഡൗൺലോഡ്  ചെയ്തെങ്കിലും ഇവർ മുറി ഉപയോ​ഗിച്ചിരുന്നില്ല. പകരം സ്റ്റാർബക്സിൽ നിന്നും കോഫി കുടിച്ചു. യാത്ര കഴിഞ്ഞതിന് ശേഷം ഫോണിലേക്ക് കോളുകൾ വരുന്നില്ലെന്ന് കണ്ട യുവതി അപരിചിതർക്കാണ് കോളുകൾ പോകുന്നതെന്ന് മനസിലാക്കി. വിളിക്കുമ്പോൾ മറ്റൊരാളാണ് ഫോണെ‌ടുക്കുന്നതെന്ന് ഇവരുമായി അടുത്ത ബന്ധമുള്ളവർ പറയുകയായിരുന്നു. പിന്നീടാണ് ക്രെഡിറ്റ് കാർഡ് ഉപയോ​ഗിച്ച് 87000 രൂപയോളം ഉപയോഗിച്ചതായുള്ള സ്റ്റേറ്റ്മെന്റ് ലഭിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top