Deshabhimani

സർവീസുകൾ വൈകിയാൽ വിമാനക്കമ്പനികൾ യാത്രക്കാർക്ക് ഭക്ഷണം ഉറപ്പാക്കണം: ഡിജിസിഎ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 23, 2024, 04:43 PM | 0 min read

ന്യൂഡൽഹി > വിമാന സർവീസുകൾ വൈകുമ്പോൾ യാത്രക്കാർക്ക് ആവശ്യമായ ലഘുഭക്ഷണവും പാനീയങ്ങളും നൽകണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകി. നാല് മണിക്കൂറിൽ കൂടുതൽ വൈകിയാൽ യാത്രക്കാർക്ക് ആ സമയത്തേക്കുള്ള ഭക്ഷണവും നൽകേണ്ടി വരും.

ദൂരക്കാഴ്ച കുറവായതിനാൽ ഉത്തരേന്ത്യയിൽ പലപ്പോഴും വിമാന സർവീസ്ഈ മുടങ്ങുന്നത് ഇപ്പോൾ പതിവാണ്. ഒരു സെക്ടറിൽ ഒരു വിമാനം വൈകുമ്പോൾ ഇതിന്റെ ഫലമായി എയർലൈൻ നെറ്റ്‌വർക്കിൽ ഉടനീളമുള്ള മറ്റെല്ലാ റൂട്ടുകളിലും സർവീസിന് കാലതാമസമുണ്ടാക്കുന്നുണ്ട്. സർവീസുകൾ വൈകുന്നതിനാലാണ് യാത്രക്കാർക്ക് ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും ഏർപ്പെടുത്തണമെന്ന് ഡിജിസിഎ നിർദേശിച്ചത്.

വിമാനങ്ങൾ രണ്ട് മണിക്കൂർ വരെയാണ് വൈകുന്നതെങ്കിൽ യാത്രക്കാർക്ക് വിമാന കമ്പനികൾ കുടിവെള്ളം നൽകണം. രണ്ട് മുതൽ നാല് മണിക്കൂർ വരെയാണെങ്കിൽ ചായ അല്ലെങ്കിൽ കാപ്പി എന്നിവയോടൊപ്പം ലഘു ഭക്ഷണവും നൽകണം. നാല് മണിക്കൂറിലധികം സർവീസ് വൈകിയാൽ യാത്രക്കാർക്കുള്ള ആഹാരം ഉറപ്പാക്കണം.




 



deshabhimani section

Related News

0 comments
Sort by

Home