29 February Saturday

അർണബ്‌ ഗോസ്വാമിയോട്‌ ചോദ്യംചോദിച്ച സംഭവം: കുനാൽ കംറയെ വിലക്കി വിമാന കമ്പനികൾ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 29, 2020

ന്യൂഡൽഹി > വിമാന യാത്രക്കിടെ റിപബ്ലിക്​ ടി.വി മേധാവി അർണബ്​ ഗോസ്വാമിയോട്‌ ചോദ്യങ്ങൾചോദിച്ച സംഭവത്തിൽ സ്​റ്റാൻഡ്​ അപ്​ കോമേഡിയൻ കുനാൽ കംറയെ വിലക്കി​ വിമാന കമ്പനികൾ. ഇൻഡിഗോയും എയർ ഇന്ത്യ, സ്​പൈസ്​ജെറ്റ്​ തുടങ്ങിയ കമ്പനികളാണ്​​ കംറയെ വിലക്കിയിരിക്കുന്നത്​.

മുംബൈ-ലഖ്​നോ വിമാനത്തിലുണ്ടായ സംഭവത്തി​​ന്റെ അടിസ്ഥാനത്തിൽ കുനാൽ കംറയെ ആറ്​ മാസത്തേക്ക്​ വിലക്കുകയാണെന്ന്​ ഇൻഡിഗോ ഔദ്യോഗിക പ്രസ്​താവനയിൽ അറിയിച്ചു. വിമാനത്തിനുള്ളിൽ യാത്രക്കാരുടെ ഭാഗത്ത്​ നിന്ന്​ മോശം പെരുമാറ്റം ഉണ്ടാകരുതെന്നും ഇൻഡിഗോ അഭ്യർഥിച്ചു. അതേസമയം, അനിശ്​ചതകാലത്തേക്കാണ്​ എയർ ഇന്ത്യയും സ്​പൈസ്​ജെറ്റും കുനാൽ കംറയെ വിലക്കിയിരിക്കുന്നത്​.

അർണബ്​ ഗോസ്വാമിയുടെ വാർത്താ അവതരണ ശൈലിയെ ചോദ്യംചെയ്യുന്ന വീഡിയോ​ കംറ തന്നെയാണ്​ പുറത്ത്​ വിട്ടത്​. യാത്രയിൽ ഗോസ്വാമിയോട് ചില കാര്യങ്ങൾ​ സംസാരിക്കാനുണ്ടെന്ന്​ കംറ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അർണബ്​ അതിനോട്​ പ്രതികരിച്ചില്ല. തുടർന്ന്​ അർണബി​​ന്റെ ശൈലിയെ കംറ പരിഹസിക്കുകയും ചെയ്​തു. തുടർന്ന്​ വിമാന ജീവനക്കാർ കംറയോട്​ സീറ്റിൽ പോയി ഇരിക്കാൻ ആവശ്യപ്പെട്ടു. ത​​ന്റെ പെരുമാറ്റത്തിൽ കംറ വിമാന ജീവനക്കാരോട്​ മാപ്പ്​ ചോദിച്ചിരുന്നു. എന്നാൽ, ഇത്​ കമ്പനിക്ക്​ സ്വീകാര്യമായില്ല.


പ്രധാന വാർത്തകൾ
 Top