13 December Friday

ദീപാവലിക്ക്‌ ശേഷം 99 നഗരങ്ങളിൽ വായുനിലവാരം മോശം

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2024


ന്യൂഡൽഹി
ദീപാവലിക്ക്‌ ശേഷം ഇന്ത്യയിലെ നൂറോളം നഗരങ്ങളിലെ വായുനിലവാരം മോശമായെന്ന്‌ റിപ്പോർട്ട്‌. വായുനിലവാരസൂചിക ലഭ്യമായ രാജ്യത്തെ 265 നഗരങ്ങളിൽ 99 നഗരങ്ങളിൽ വായുനിലവാരം മോശമായതായാണ്‌ കേന്ദ്ര മലിനീകരണ നിയന്ത്രണബോർഡ്‌ നൽകുന്ന വിവരം.

ഡൽഹി, ദേശീയ തലസ്ഥാനമേഖല (എൻസിആർ)എന്നിവിടങ്ങളിൽ ഉൾപ്പെടുന്ന 13 നഗരങ്ങളിലെ വായുനിലവാരം മോശമായിട്ടുണ്ട്‌. വിലക്ക്‌ ലംഘിച്ച്‌ ദീപാവലിക്ക്‌ വലിയരീതിയിൽ പടക്കം പൊട്ടിച്ചതോടെയാണ്‌ വായുനിലവാരം വഷളായത്‌. ഹരിയാനയിലെ അംബാലയാണ്‌ ഏറ്റവും മോശം. ഇവിടെ വായുനിലവാര സൂചിക 367 ആണ്‌. പഞ്ചാബിലെ അമൃത്‌സറാണ്‌ (350) തൊട്ടുപിന്നാലെയുള്ളത്‌. വൈക്കോൽകുറ്റികൾ കത്തിക്കുന്നതും വാഹനങ്ങൾ പുകപടലങ്ങളും വ്യവസായ മാലിന്യങ്ങളും മറ്റും മലിനീകരണം രൂക്ഷമാക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top